Kiss: ഭാരം കുറയ്ക്കാൻ വഴിയുണ്ട്; അറിയാം ചുംബനത്തിൻറെ ആരോഗ്യ ഗുണങ്ങൾ
Health benefits of kissing: ചുംബനത്തിലൂടെയും കലോറിയും കത്തിച്ചുകളയാമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാൻ ആളുകൾ വ്യത്യസ്തമായ വഴികൾ പരീക്ഷിക്കാറുണ്ട്. പലരും ഭക്ഷണപാനീയങ്ങൾ പോലും പൂർണ്ണമായും നിയന്ത്രിച്ച് കൊണ്ടാണ് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത്. എന്നാൽ ചുംബനം പോലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്ന് അധികമാർക്കും അറിയില്ല. വിവിധ ഗവേഷണങ്ങളിൽ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാനായി ഒരോ വ്യക്തിയും കഠിനാധ്വാനം ചെയ്യുകയും ശരീരത്തിലെ കലോറി കത്തിച്ചു കളയുകയും ചെയ്യുന്നു. കലോറി കത്തിച്ചു കളയുമ്പോഴാണ് ശരീരഭാരം കുറയുന്നത്. ഇത്തരത്തിൽ ചുംബനത്തിലൂടെയും കലോറിയും എരിച്ചുകളയാമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നിങ്ങളുടെ പങ്കാളിയെ, അത് പുരുഷനോ സ്ത്രീയോ ട്രാൻസ്ജെൻഡറോ ആവട്ടെ, പതിവായി ചുംബിക്കുന്നത് നല്ല അളവിൽ കലോറി എരിച്ചുകളയുമെന്ന് വിദഗ്ധർ പറയുന്നു.
ALSO READ: ഫാറ്റി ലിവർ കൊണ്ട് ബുദ്ധിമുട്ടുന്നുവോ? ഈ 7 ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തു
സ്നേഹം പ്രകടിപ്പിക്കാനുള്ള എളുപ്പവഴി ചുംബനമാണെന്നത് എടുത്തുപറയേണ്ടതാണ്. കൂടുതൽ സർഗ്ഗാത്മകമായി ചുംബിച്ചാൽ അത് നിങ്ങളുടെ പങ്കാളിയിൽ കൂടുതൽ സ്വാധീനം ചെലുത്തും. അതുകൊണ്ട് തന്നെ ചുംബിക്കുമ്പോൾ വ്യത്യസ്തമായ വഴികൾ പരീക്ഷിക്കണം. നിങ്ങൾ നിങ്ങളുടെ പങ്കാളിയെ ചുംബിക്കുന്നുണ്ടാകാം, എന്നാൽ ചുംബിക്കുന്നതിന്റെ ഗുണങ്ങൾ കൂടി അറിഞ്ഞുവേണം ചുംബിക്കാൻ. അതിനാൽ ചുംബനത്തിന്റെ ആരോഗ്യ ഗുണങ്ങളാണ് ഇനി പറയാൻ പോകുന്നത്.
ഭാര്യയും ഭർത്താവും കാമുകിയും കാമുകനും സ്വവർഗാനുരാഗികളുമെല്ലാം പരസ്പരം ചുംബിക്കാറുണ്ട്. ലൈംഗിക ബന്ധത്തിന് മുമ്പ് ചുംബിക്കുന്നത് ഉത്തേജനം വർദ്ധിപ്പിക്കുന്നു. ചുംബനം മികച്ച അനുഭൂതി നൽകുന്നതിന് മാത്രമല്ല, ശരീരത്തിൽ ഹോർമോണിന്റെ ആളവ് വർധിപ്പിക്കാനും സഹായിക്കുന്നു. ചുംബനം രക്തത്തിലെ ആസ്ത്മ പ്രതിരോധശേഷി വികസിപ്പിക്കുന്നു. ഇത് സമ്മർദ്ദത്തിൽ നിന്ന് കരകയറാനും നമ്മുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും സഹായിക്കുമെന്നാണ് വിവിധ ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
- കലോറി കത്തിച്ചു കളയുന്നു
വികാരാധീനമായ ഓരോ ചുംബനവും ഏകദേശം 8 മുതൽ 16 കലോറി വരെ കത്തിച്ച് കളയുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ ഇത് ഒരിക്കലും ആരോഗ്യത്തിന് ദോഷകരമല്ല.
- ഫീൽഗുഡ് ഹോർമോൺ പുറത്തുവിടുന്നു
ചുംബനം ഓക്സിടോസിൻ, സെറോടോണിൻ, ഡോപാമിൻ തുടങ്ങിയ ഫീൽ ഗുഡ് ഹോർമോണുകൾ പുറത്തുവിടുന്നു, ഇതുവഴി ദിവസം മുഴുവൻ നിങ്ങൾക്ക് ആത്മസംതൃപ്തി ലഭിക്കുമെന്ന് മാത്രമല്ല കൂടുതൽ ഉണർവോടെ പ്രവർത്തിക്കാനും സാധിക്കും.
- രക്തസമ്മർദ്ദം കുറയ്ക്കുന്നു
ഒരാൾ ചുംബിക്കുമ്പോൾ അയാളുടെ രക്തസമ്മർദ്ദം കുറയുന്നു. സിരകളിൽ രക്തചംക്രമണം നടത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും ചുംബനം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
- പേശികളെ ശക്തിപ്പെടുത്തുന്നു
വികാരാധീനമായ ചുംബനം മുഖത്തിന്റെ പ്രധാനപ്പെട്ട പേശികൾക്ക് വ്യായാമം നൽകുകയും അതിന്റെ രൂപം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- പങ്കാളിയെ വിലയിരുത്താം
നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ എത്രത്തോളം അനുയോജ്യമാണെന്ന് വിലയിരുത്താൻ ചുംബനം സഹായിക്കുന്നു. ലൈംഗിക ബന്ധങ്ങൾ ആരംഭിക്കാൻ മാത്രമല്ല നിങ്ങളുടെ പങ്കാളിയുമായുള്ള ആത്മബന്ധത്തെ വിലയിരുത്താനും ചുംബനങ്ങളിലൂടെ സാധിക്കും.
- ആത്മഭിമാനം വർധിപ്പിക്കുന്നു
ദിവസം ആരംഭിക്കുന്നതിന് മുമ്പ് പ്രിയപ്പെട്ട ഒരാളിൽ നിന്ന് ഒരു ചുംബനം ലഭിക്കുന്നത് ജോലിസ്ഥലത്ത് ആളുകൾക്ക് കൂടുതൽ ഏകാഗ്രത ലഭിക്കുന്നുവെന്നും പ്രകടനം മെച്ചപ്പെടുമെന്നും പഠനങ്ങളിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...