Tips: ഹാപ്പിനസ് ഡയറ്റ്: ഈ 5 ഭക്ഷണങ്ങൾ നിങ്ങളിലെ സന്തോഷം വര്‍ധിപ്പിക്കാന്‍ സഹായിക്കും
ഇത് നിങ്ങളെ അമിത വണ്ണത്തിൽ നിന്ന് സംരക്ഷിക്കുന്നത് മാത്രമല്ല ആരോഗ്യവും മെച്ചപ്പെടുത്തും.
നിങ്ങളുടെ സന്തോഷം നിങ്ങളുടെ കയ്യിലാണെന്നത് പ്രത്യേകം പറയണ്ടല്ലോ എന്നാൽ നിങ്ങളുടെ സന്തോഷത്തിൻറെ ഒരു പങ്ക് നിങ്ങളുടെ പ്ലേറ്റിലുമുണ്ടെന്നതാണ് സത്യം. പോഷകാഹാരം നിങ്ങളുടെ സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന് നിങ്ങൾ പിന്തുടരേണ്ടത് ഒരു ഹാപ്പിനസ് ഡയറ്റാണ്. ഇത് നിങ്ങളെ അമിത വണ്ണത്തിൽ നിന്ന് സംരക്ഷിക്കുന്നത് മാത്രമല്ല ആരോഗ്യവും മെച്ചപ്പെടുത്തും.
ഹാപ്പിനസ് ഡയറ്റിൽ നിങ്ങൾക്ക് ഉൾപ്പെടുത്താവുന്ന 6 ഭക്ഷണങ്ങൾ ഇവയാണ്
1. ഗ്രീൻ ടീ
ഗ്രീൻ ടീ നിങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ഗുണം ചെയ്യും. ഗ്രീൻ ടീ നിങ്ങൾക്ക് കറികളിലും, സ്മൂത്തികളിലും ഉൾപ്പെടുത്താം.
2. വാൽനട്ട്
മഗ്നീഷ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ് വാൽനട്ട്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് സമ്മർദ്ദം ഉത്കണ്ഠയുടെയും തുടങ്ങിയ പ്രശ്നങ്ങൾ നിയന്ത്രിക്കാൻ വളരെ സഹായകമാകുമെന്നാണ് സൂചന. നിങ്ങളുടെ ഹാപ്പിനസ് ഡയറ്റിൽ വാൽനട്ട് ഉൾപ്പെടുത്തണം. അസംസ്കൃത വാൽനട്ടിൽ ഫോസ്ഫറസും ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കും.
3. കാപ്പി
രാവിലെ തന്നെ ജോലി ചെയ്യാനുള്ള നിങ്ങളുടെ ഇന്ധനം ഒരു കപ്പ് കാപ്പി ആയിരിക്കാം. അതിനാൽ കാപ്പി നിങ്ങളുടെ സന്തോഷ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമായിരിക്കണം. മിതമായ അളവിൽ എടുക്കുകയാണെങ്കിൽ, ഇത് നിങ്ങളെ സന്തോഷിപ്പിക്കുന്നതിന് പുറമെ നിരവധി ആരോഗ്യ ഗുണങ്ങളും നൽകും. ഇത് പുരുഷന്മാരിലും സ്ത്രീകളിലും വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടി കാണിക്കുന്നു.
4. ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിലെ ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ ശരീരത്തിലെ സ്‌ട്രെസ് ഹോർമോണിന്റെ അളവ് കുറയ്ക്കാനും അതുവഴി സന്തോഷം ഉണ്ടാക്കാനും വളരെ സഹായകരമാണ്.
5. മുട്ട
എളുപ്പം ലഭ്യമായതും മിക്കവാറും പേർക്ക് താത്പര്യമുള്ളതുമായ ഒന്നാണ് മുട്ടയിൽ പ്രോട്ടീൻ കണ്ടൻറ് വളരെ അധികം കൂടുതലാണ്. ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകൾ ഇതിൽ അടങ്ങിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.