Omicron | കുട്ടികളിൽ കാണുന്ന കോവിഡ് രോഗലക്ഷണങ്ങൾ ഇവയാണ്
കുട്ടികൾ വാഹകരായി മാറുകയും നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ കുട്ടികളുടെ ആരോഗ്യസ്ഥിതിയെ കൂടുതൽ ഗുരുതരമാക്കുകയും ചെയ്തേക്കും.
കോവിഡ് രണ്ടാംതരംഗത്തിന് കാരണമായ ഡെൽറ്റ വ്യാപനത്തിൽ വളരെയധികം കുട്ടികൾ രോഗബാധിതരായിരുന്നു. ഒമിക്രോൺ വകഭേദത്തിലും കുട്ടികൾ കൂടുതൽ രോഗബാധിതരാകുന്നതാണ് കാണാൻ സാധിക്കുന്നത്. ഒമിക്രോൺ എന്ന പുതിയ വകഭേദം മൂലം കോവിഡ് കേസുകൾ വർധിച്ചതോടെ കുട്ടികൾ വാഹകരായി മാറുകയും നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ കുട്ടികളുടെ ആരോഗ്യസ്ഥിതിയെ കൂടുതൽ ഗുരുതരമാക്കുകയും ചെയ്തേക്കും. അതിനാൽ, കുട്ടികളിൽ ഈ അണുബാധയുടെ ലക്ഷണങ്ങൾ അറിയേണ്ടത് വളരെ പ്രധാനമാണ്. കോവിഡ് അണുബാധയുടെ ഏറ്റവും സാധാരണമായ ലക്ഷണമാണ് ക്ഷീണം.
കുട്ടികൾ അനുഭവിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്: തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മൽ എന്നിവയാണ് കുട്ടികളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. മുതിർന്നവരിൽ കോവിഡ് ബാധിച്ചാൽ കാണുന്ന ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കുട്ടികളിലെ രോഗലക്ഷണങ്ങൾ എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിസാരം, തിണർപ്പ് എന്നിവ കുട്ടികളിൽ അപൂർവ്വമായി കാണപ്പെടുന്ന കോവിഡ് ലക്ഷണങ്ങളാണ്. അതിശക്തമായ ചുമയും കുട്ടികൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.
വാക്സിനേഷൻ എടുത്ത കുട്ടികളിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്?
15 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ പ്രക്രിയ ഇന്ത്യയിൽ ആരംഭിച്ചു. വാക്സിൻ സ്വീകരിച്ച കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ കുറവാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. യുകെയിൽ കുട്ടികളിൽ ഒമിക്രോൺ ലക്ഷണങ്ങൾ നേരിയ തോതിലാണ് കാണപ്പെടുന്നത്. രോഗബാധിതരായ ശേഷം, കുട്ടികളിൽ കൂടുതലും ജലദോഷം പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകുന്നു. ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നില്ല. വിദഗ്ധരുടെ അഭിപ്രായത്തിൽ, വാക്സിനേഷന് കോവിഡിനെ തടയാൻ സാധിക്കില്ല. എന്നാൽ തീവ്രത കുറയ്ക്കാൻ സാധിക്കും.
15-നും 17-നും ഇടയിൽ പ്രായമുള്ളവർ, എത്രയും വേഗം വാക്സിനേഷൻ എടുക്കേണ്ടത് പ്രധാനമാണ്. വാക്സിനേഷൻ കുട്ടികളിൽ രോഗത്തിന്റെ തീവ്രത കുറയ്ക്കുകയും ഗുരുതരമായ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മാസ്‌ക് ധരിക്കുക, ശരിയായ ശുചിത്വം പാലിക്കുക എന്നിവയും അത്യന്താപേക്ഷിതമാണ്. കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കാൻ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...