എത്ര വില കൂടിയ വസ്ത്രങ്ങൾ ധരിച്ചാലും ഏതെല്ലാം തരത്തിലുള്ള ആഭരണങ്ങൾ ധരിച്ചാലും അവസാനം ഒരു പൊട്ട് വച്ചാലെ അണിഞ്ഞ് ഒരുങ്ങുന്നതിൽ ഒരു തൃപ്തി കിട്ടുകയുള്ളു. എല്ലാ സ്ത്രീകളും പൊട്ട് തൊടാറില്ലെങ്കിലും ഇന്ത്യയിലെ ഭൂരിഭാ​ഗം സ്ത്രീകളും പൊട്ടു തൊടാറുണ്ട്. മാത്രമല്ല പല ആചാരങ്ങളുടെ ഭാ​ഗമായും പുരുഷന്മാരും പൊട്ട് തൊടാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിൽ പൊട്ടിന് ഇന്ത്യയിൽ വലിയ പ്രാധാന്യമാണ് ഉള്ളത്. വാസ്തവത്തിൽ രണ്ട് പുരികങ്ങൾക്കിടയിൽ പൊട്ടു തൊടുന്നത് സൗന്ദര്യത്തിനപ്പുറം നമ്മുടെ ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും സംഭവം സത്യമാണ്. യോ​ഗയുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു വസ്തുത നിലനിൽക്കുന്നത്. ആയുർവേദ ഡോ. ഡിക്സ ആണ് ഇത് സംബന്ധിച്ച ഒരു വീഡിയോ പുറത്ത് ഇറക്കിയിരിക്കുന്നത്.



​ആജ്ഞ ചക്ര


ശരീരത്തെ ആരോ​ഗ്യമായി നിലനിർത്തുന്നതിൽ യോ​ഗ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. നിത്യവും യോ​ഗ ചെയ്യുന്ന ഒരു വ്യക്തിക്ക് പല രോ​ഗത്തിൽ നിന്നും മുക്തി നേടാൻ സാധിക്കും. യോഗ പ്രകാരം ഏഴ് ചക്രങ്ങളുണ്ട്. അതിൽ ഒന്നാണ് ആജ്ഞ ചക്ര. അതായത് മൂന്നാം നേത്ര ചക്രം. തലയുടെ മധ്യഭാഗത്തായി പുരികങ്ങൾക്കിടയിലാണ് ഈ ആജ്ഞ ചക്ര സ്ഥിതി ചെയ്യുന്നത്. 


സ്ത്രീകൾ പൊട്ട് അഥവ ബിന്ദി സാധാരണ വെക്കുന്നത് ആ സ്ഥാനത്താണ്. മേക്കപ്പ് എല്ലാം കഴിഞ്ഞ് ഏറ്റവും അവസാനമാണ് സ്ത്രീകളും പെൺകുട്ടികളും പൊതുവെ പൊട്ട് കുത്തുന്നത്. പൊട്ട് കുത്തിയ ശേഷം ഒന്ന് അമർത്തി ഉറപ്പിക്കുന്ന പതിവ് പലർക്കുമുണ്ട്. വിരളുകൾ കൊണ്ട് പൊട്ട് കുത്തി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ സ്ത്രീകൾ പൊട്ട് വച്ച ശേഷം അമർത്തുന്നതാണ് കൃത്യമായ പോയിൻ്റാണെന്ന് തന്നെ പറയാം. 


അതായത് ആജ്ഞ ചക്രയുടെ ഭാ​ഗത്ത് അത്തരത്തിൽ അൽപം ബലത്തിൽ അമർത്തുമ്പോൾ അത് ആജ്ഞ ചക്രത്തെ ഉണർത്തുന്നു. അത് ബോധം വർധിപ്പിക്കുകയും ഉയർന്ന തലങ്ങളിലേക്ക് സന്ദർശിക്കുകയും ചെയ്യുന്നു. ആത്മീയമായ ഒരു പരിശീലനമാണിത്. ദിവസത്തിൽ പല തവണ ഈ പോയിന്റ് അമർത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.


ഈ പോയിൻ്റിൽ ശരിയായ രീതിയിൽ അമർത്തുന്നതിലൂടെ കിട്ടുന്ന ആരോ​ഗ്യ ​ഗുണങ്ങൾ താഴെ പറയുന്നവയാണ്.


1. തലവേദന അകറ്റാൻ കഴിയും


2. സൈനസിൻ്റെ പ്രശ്നങ്ങൾ കുറയ്ക്കുന്നു


3. കണ്ണിൻ്റെ കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. 


4. യുവത്വം നിലനിർത്തുന്നു


5. ഡിപ്രഷൻ കുറയ്ക്കുകയും മനഃശാന്തി നിലനിർത്തുകയും ചെയ്യുന്നു.


6. കേൾവി ശക്തി കൂട്ടുന്നു


7. ഓർമ ശക്തിയും ഏകാ​ഗ്രയും വർധിപ്പിക്കുന്നു


8. മാനസിക സമ്മർദ്ദവും മൈ​ഗ്രേൻ തലവേ​ദനയും അകറ്റുന്നു


9. അവബോധം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 


 ഈ പോയിന്റ് ഒരു ദിവസം 100 തവണ അമർത്തുന്നത് വലിയ നേട്ടങ്ങൾ ലഭിക്കാൻ ഏറെ സഹായിക്കുന്നതാണ്.പൊട്ട് വയ്ക്കുന്ന പെൺകുട്ടികൾക്ക് മാത്രമല്ല, പുരുഷന്മാർക്കും ഈ ആരോ​ഗ്യ ​ഗുണങ്ങൾ നേടിയെടുക്കാവുന്നതേയുള്ളു. ആണുങ്ങൾ പൊതുവെ പൊട്ട് കുത്താറില്ലെങ്കിലും കുറി ഇടുന്നവർ അത്ര കുറവല്ല എന്ന് തന്നെ പറയാം. പൊട്ട് വയ്ക്കുന്ന അതേ ഭാഗത്താണ് ഇവർ പൊട്ട് കുത്തുന്നത്.


ദിവസവും ഈ പോയിൻ്റിൽ അമർത്തുന്നത് സ്ത്രീകളെ പോലെ പുരുഷന്മാർക്കും വളരെയധികം ​ഗുണങ്ങൾ നൽകുന്നു. അതിനായി ഈ ഭാ​ഗത്ത് നിത്യവും ചെറിയ ബലത്തിൽ സ്പർശിച്ചാൽ മതി. മൂന്നാം കണ്ണിലെ ബിന്ദുവിൽ കുങ്കുമ തിലകം വയ്ക്കുന്നതിലൂടെയോ ബിന്ദു അമർത്തുന്നതിലൂടെയോ പുരുഷന്മാർക്കും സമാനമായ നേട്ടങ്ങൾ ലഭിക്കും.


DESCLAIMER: മുകളിൽ പറഞ്ഞ കാര്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ല. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുgള്ളവയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.