ഇന്നത്തെ തിരക്കേറിയ ജീവിതശൈലി കാരണം പലരും നേരിടുന്ന പ്രശ്നമാണ് വന്ധ്യത. മാറിയ ജീവിതരീതിയാണ് പ്രധാന കാരണം. അനാരോ​ഗ്യകരമായ ജീവിതരീതി, ഭക്ഷണം ഇതെല്ലാം കാരണമാകുന്നു. അതിനൊപ്പം മാനസിക സമ്മർദ്ധവും പുരുഷന്മാരിൽ ഉദ്ധാരണക്കുറവ്, ബീജങ്ങളുടെ എണ്ണം കുറയുക, ബീജത്തിന്റെ ഗുണനിലവാരം കുറയുക തുടങ്ങിയ ലൈംഗികപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ പുരുഷന്മാരുടെ ആരോഗ്യത്തിന് ഹാനികരമായ ചില ഭക്ഷണങ്ങളും ചില ശീലങ്ങളും ഒഴിവാക്കണം. കാരണം തെറ്റായ ഭക്ഷണം നിങ്ങളുടെ ശരീരത്തെ നേരിട്ട് ബാധിക്കുന്നു. തെറ്റായ ഭക്ഷണങ്ങൾ കഴിക്കുന്നത് വന്ധ്യതയുടെ പ്രശ്നം വർദ്ധിപ്പിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ പുരുഷന്മാർക്ക് ബലഹീനത പോലുള്ള വിവിധ ലൈംഗിക പ്രശ്നങ്ങൾ ഒഴിവാക്കാനാകും. ശരീരത്തെ വളരെക്കാലം ആരോഗ്യത്തോടെ നിലനിർത്താൻ ഇതിന് കഴിയും. അത്തരമൊരു സാഹചര്യത്തിൽ, പുരുഷന്മാർക്ക് അവരുടെ ദാമ്പത്യ ജീവിതം മെച്ചപ്പെടുത്തുന്നതിനും ലൈംഗിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും എന്തൊക്കെ ഭക്ഷണങ്ങളും ശീലങ്ങളും ഒഴിവാക്കണമെന്നാണ് ഈ ലേഖനത്തിൽ പറയുന്നത്. 


മധുരമുള്ള ഭക്ഷണങ്ങൾ


മധുര പലഹാരങ്ങൾ ദിവസവും കഴിക്കുന്നത് പുരുഷന്മാരിൽ വന്ധ്യത വർദ്ധിപ്പിക്കും. കൂടാതെ മധുരപലഹാരങ്ങൾ അമിതമായി കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം കുറയാനും മറ്റ് പല രോഗങ്ങൾക്കും കാരണമാകും. അതുകൊണ്ട് പുരുഷന്മാർ അധികം മധുരം കഴിക്കരുത്.


സംസ്കരിച്ച മാംസം


സംസ്കരിച്ച മാംസം കഴിക്കുന്നത് ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും കുറയ്ക്കുന്നു. അതുകൊണ്ടാണ് സംസ്‌കരിച്ച മാംസം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. ഇത് കഴിക്കുന്നത് പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകുന്നു. കൂടാതെ, ഇത് പൊതുവായ ആരോഗ്യത്തെയും ബാധിക്കുന്നു.


ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ


ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ പുരുഷ വന്ധ്യത വർദ്ധിപ്പിക്കും. ഇതിലെ സോഡിയമാണ് കാരണം. ഇത്തരമൊരു സാഹചര്യത്തിൽ അച്ഛനാകാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇന്ന് മുതൽ പിസ, ബർഗർ, നൂഡിൽസ് തുടങ്ങിയവ കുറയ്ക്കുക. കാരണം ഇതിൽ സോഡിയം കൂടുതലാണ്.


പുകവലി


പുകവലി ശരീരത്തിന് ഹാനികരമാണ്. ദിവസവും സിഗരറ്റ് വലിക്കുകയാണെങ്കിൽ ബീജങ്ങളുടെ എണ്ണം കുറയുകയും ഗുണമേന്മ കുറയുകയും ചെയ്യും. നിങ്ങൾ സിഗരറ്റ് വലിക്കുന്ന ആളാണെങ്കിൽ ഇന്ന് തന്നെ ഉപേക്ഷിക്കുക. പുരുഷ വന്ധ്യതയുടെ പ്രധാന കാരണം ഇതാണ് എന്നതിനാൽ ശ്രദ്ധിക്കുക. 


മദ്യപാനം


മദ്യപാനം ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും കുറയ്ക്കുന്നു. അതുകൊണ്ട് പുരുഷന്മാർ മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലത്. ദിവസവും മദ്യം കഴിക്കുന്നത് തീർച്ചയായും പല പ്രശ്നങ്ങളും ഉണ്ടാക്കും