Immunity-Boosting Foods : ഡെങ്കി പനിയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ പ്രതിരോധ ശേഷി വർധിപ്പിക്കാൻ നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങൾ
ഉത്തർപ്രദേശ്, ഹരിയാന, കേരളം, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിലെല്ലാം ഡെങ്കി പനി നിലവിൽ പടർന്ന് പിടിക്കുകയാണ്.
രാജ്യത്തൊട്ടാകെ ഡെങ്കിപനി (Dengue Fever) പടർന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശ്, ഹരിയാന, കേരളം, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിലെല്ലാം ഡെങ്കി പനി നിലവിൽ പടർന്ന് പിടിക്കുകയാണ്. ഇതിൽ നിന്ന് സ്വയം രക്ഷ നേടാൻ രോഗപ്രതിരോധ ശേഷി അത്യാവശ്യമാണ്
അതിനാൽ, നമ്മുടെ ആരോഗ്യം നന്നായി പരിപാലിക്കേണ്ടതും കൊതുക് അകറ്റുന്ന മരുന്നുകൾ ഉപയോഗിക്കുന്നതും കൊതുകുകളുടെ പ്രജനനം ഒഴിവാക്കുന്നതും പോലെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. ഈ സമയത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് പോലുള്ള ആരോഗ്യകരമായ ചില ജീവിതശൈലി മാറ്റങ്ങൾ വരുത്തേണ്ടതും അത്യാവശ്യമാണ്.
ALSO READ: Haircare Tips: മുടി നരയ്ക്കുന്നത് പെട്ടെന്ന് തന്നെ ഒഴിവാക്കാൻ ചില എളുപ്പ വിദ്യകൾ
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
വിറ്റാമിൻ സി അടങ്ങിയ സിട്രസ് പഴങ്ങൾ
സിട്രസ് പഴങ്ങളിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കി വൈറസിനെതിരെ പോരാടാൻ സഹായിക്കും. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ വിറ്റാമിൻ സഹായിക്കുന്നു, ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തും.
ALSO READ: Lemon For Weight Lose: വയറിലെ കൊഴുപ്പ് കളയാൻ ഒറ്റ നാരങ്ങ മതി, ദിവസങ്ങൾക്കുള്ളിൽ അറിയാം വ്യത്യാസം!
തൈര്
തൈരിന് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള കഴിവുണ്ട്. കൂടാതെ സുഖമായ ഉറക്കം ലഭിക്കാനും, ഭക്ഷണം ദഹിക്കാൻ സഹായിക്കാനും തൈരിന് കഴിയും.
മഞ്ഞൾ
മഞ്ഞൾ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ദിപ്പിക്കാൻ സഹായിക്കും. മഞ്ഞളിലെ ആന്റി ഇൻഫ്ലമെറ്ററി കഴിവുകളാണ് അതിന് സഹായിക്കുന്നത്.
വെളുത്തുള്ളി
മഞ്ഞൾ പോലെ വെളുത്തുള്ളിയും ഭക്ഷണങ്ങളിലെ പ്രധാന ഘടകമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളിക്ക് ആൻറി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്.
ഇഞ്ചി
ഇഞ്ചിയും നമ്മുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ തൊണ്ടവേദന, വീക്കം, ഓക്കാനം, ഡെങ്കിപ്പനിയുടെ മറ്റ് ലക്ഷണങ്ങൾ എന്നിവ ചികിത്സിക്കാൻ ഇഞ്ചി സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...