ഏറെ ആരോ​ഗ്യ ​ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വഴുതനങ്ങ. മഴക്കാലത്ത് വഴുതനയ്ക്ക് ആവശ്യക്കാരേറെയാണ്. രക്തത്തിലെ പഞ്ചസാര, ഹൃദ്രോഗം എന്നിവയുൾപ്പെടെ പല രോഗങ്ങളിലും വഴുതനങ്ങയുടെ ഉപയോഗം പ്രയോജനകരമാണെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. എന്നാൽ, വഴുതനങ്ങ കഴിക്കുന്നത് ഒഴിവാക്കേണ്ട ചിലരുണ്ട്. ഇല്ലെങ്കിൽ ​ഗുണത്തിന് പകരം അവർക്ക് ദോഷം വന്നേക്കാം. ഏതൊക്കെ ആളുകളാണ് വഴുതനങ്ങ കഴിക്കുന്നത് ഒഴിവാക്കേണ്ടത് എന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

വഴുതനങ്ങ കഴിക്കുന്നതിന്റെ ദോഷങ്ങൾ


പൈൽസ്


പൈൽസ് ബാധിച്ചവർ വഴുതന കഴിക്കുന്നത് ഒഴിവാക്കണം. ഇല്ലെങ്കിൽ പൈൽസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിക്കും.


വയറിന് അസ്വസ്ഥത ഉള്ളവർ


അടിക്കടി വയറിന് പ്രശ്‌നങ്ങൾ ഉള്ളവർ വഴുതനങ്ങ കഴിക്കുന്നത് ഒഴിവാക്കണം. വഴുതനങ്ങ കഴിക്കുന്നത് ഗ്യാസ് - അസിഡിറ്റി പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ജോലി ചെയ്യുന്നവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും.


രക്തക്കുറവ്


രക്തക്കുറവ് ഉള്ളവർ അബദ്ധത്തിൽ പോലും വഴുതനങ്ങ കഴിക്കരുത്. വഴുതനങ്ങ കഴിച്ചാൽ ശരീരത്തിൽ രക്തത്തിന്റെ രൂപീകരണം തടസ്സപ്പെടുന്നു. അതുമൂലം ശരീരം ദുർബലമാകും.


അലർജി


ത്വക്ക് അലർജിയുള്ളവരും വഴുതന കഴിക്കുന്നത് ഒഴിവാക്കണം. ഇത്തരക്കാർക്ക് വഴുതന കഴിക്കുന്നത് ദോഷം ചെയ്യും. ഇത് ശരീരത്തിലെ അലർജി വർദ്ധിപ്പിക്കും.


‌കിഡ്നി സ്റ്റോൺ


പെട്ടെന്നുണ്ടാകുന്ന സ്റ്റോൺ വേദനയ്ക്ക് കാരണമാകും. ഈ പ്രശ്‌നമുള്ളവർ വഴുതനങ്ങ കഴിക്കരുത്. വഴുതനയിൽ കാണപ്പെടുന്ന ഓക്‌സലേറ്റ് കിഡ്നി സ്റ്റോണുമായി ബന്ധപ്പെട്ട പ്രശ്‌നം വഷളാക്കും.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.