Green Tea For Weight Loss: ഇന്ന് സാധാരണയായി കാണുന്ന ഒട്ടുമിക്ക അസുഖങ്ങളുടേയും പ്രധാന കാരണമായി പറയപ്പെടുന്നത്‌ അമിതവണ്ണമാണ്. അതിനാല്‍ തന്നെ ആളുകള്‍ ഇന്ന് ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വ്യയാമത്തിലും ഭക്ഷണകാര്യത്തിലും പ്രത്യേകം താത്പര്യം കാട്ടുകയും ചെയ്യാറുണ്ട്. ഇന്ന് ആളുകള്‍ പൊണ്ണത്തടി കുറയ്ക്കാൻ ജിമ്മിലും വ്യായാമത്തിലും ഏർപ്പെടുന്നതിന്‍റെ പ്രധാനകാരണം ഇതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Morning Symptoms: രാവിലെ ഉണരുമ്പോൾ ഈ ലക്ഷണങ്ങൾ കാണാറുണ്ടോ? ഗുരുതര രോഗത്തിന്‍റെ സൂചനയാകാം 


വ്യായാമം, ചിട്ടയായ ഭക്ഷണക്രമം എന്നിവ പാലിക്കുന്നതിലൂടെ അമിത ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സാധിക്കും. ഇന്ന് ശരീരഭാരം കുറയ്ക്കാനായി ഒട്ടു മിക്ക ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീൻ ടീ ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍,  ഗ്രീന്‍ ടീ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത്, ഗ്രീന്‍ ടീ ശരിയായ സമയത്ത് കുടിച്ചാല്‍ മാത്രമേ ഫലം ലഭിക്കൂ.  


സാധാരണയായി ആളുകള്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നു. പക്ഷേ അത് കുടിക്കാനുള്ള ശരിയായ സമയമോ രീതികളോ അവര്‍ ശ്രദ്ധിക്കാറില്ല. ആ സാഹചര്യത്തില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നതുകൊണ്ട് മാത്രം ശരീരഭാരം കുറയണം എന്നില്ല. 


ഗ്രീന്‍ കുടിയ്ക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, അതായത് ഗ്രീന്‍ ടീ കുടിയ്ക്കേണ്ട ശരിയായ സമയം അറിയാം. അതായത് ശരിയായ സമയത്ത് ഗ്രീന്‍ ടീ കുടിച്ചാല്‍ മാത്രമേ ഫലം ലഭിക്കൂ. അതിനാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. 


ഗ്രീൻ ടീ കുടിക്കാൻ പറ്റിയ സമയം


ഗ്രീൻ ടീ കുടിയ്ക്കാനുള്ള ഏറ്റവും നല്ല സമയം വ്യായാമത്തിന് മുന്‍പാണ്. ചായയോ കാപ്പിയോ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് നാം. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ ചായ കാപ്പി എന്നിവ ഒഴിവാക്കി പകരം ഒരു കപ്പ് ഗ്രീൻ ടീ കുടിച്ച്  നിങ്ങളുടെ ദിവസം ആരംഭിക്കാം.


ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ടെങ്കിലും അതിന്‍റെ അളവ് കാപ്പിയേക്കാൾ വളരെ കുറവാണ്. കൂടാതെ, ഗ്രീൻ ടീയിലെ തിനൈനിന്‍റെ സാന്നിധ്യം മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതിനും സഹായിയ്ക്കും.  


പഠനങ്ങള്‍ പറയുന്നതനുസരിച്ച് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പ് എരിയിച്ചു കളയാന്‍ വ്യായാമത്തിന് മുന്‍പ് മുമ്പ് ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിക്കണം. ഗ്രീൻ ടീയിൽ അൽപം പുതിനയില, തേൻ, നാരങ്ങ നീര് എന്നിവയും ചേർക്കാം.


ഗ്രീൻ ടീ കുടിക്കാന്‍ ഒട്ടും അനുയോജ്യമല്ലാത്ത സമയം


ചിലർ ഭക്ഷണത്തിന് ശേഷമോ രാത്രി ഉറങ്ങുന്നതിന് മുമ്പോ ഗ്രീൻ ടീ കുടിക്കുന്നതായി കാണാം. ഇത് പൂർണ്ണമായും തെറ്റാണ്. ഭക്ഷണം കഴിച്ചതിന് ശേഷമോ ഉറങ്ങുന്നതിന് മുമ്പോ ഗ്രീൻ ടീ ഒരിക്കലും കുടിയ്ക്കരുത്.  ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്, സിങ്ക്, ക്രോമിയം തുടങ്ങിയ ധാതുക്കളുടെ ആഗിരണം തടയാൻ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾക്ക് കഴിയും. മറുവശത്ത്, ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. ഇതിൽ അടങ്ങിയിരിക്കുന്ന കഫീൻ ഉത്കണ്ഠ, അസ്വസ്ഥത, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കും കാരണമാകും. അതിനാല്‍, ഭക്ഷണത്തിന് ശേഷമോ ഉറങ്ങുന്നതിനു മുന്‍പോ യാതൊരു കാരണവശാലും ഗ്രീന്‍ ടീ കുടിയ്ക്കാന്‍  പാടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.