Heart Attack Symbols: 30 ദിവസം മുമ്പ് തുടങ്ങും ഈ ലക്ഷണങ്ങൾ, ഫലം ഹാർട്ട് അറ്റാക്കാവാം....
Early Heart Attack Symptoms: ഇവയെ ഹൃദയാഘാതത്തിൻറെ പ്രാരംഭ ലക്ഷണങ്ങൾ എന്നാണ് വിളിക്കുന്നത്. അടുത്തിടെ നടത്തിയ പഠനങ്ങളിൽ 7 ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്
ലോകമെമ്പാടും 17.9 ദശലക്ഷം ആളുകൾ ഓരോ വർഷവും ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നതായാണ് കണക്കാക്കുന്നത്. ഇതിൽ 5-ൽ 4 മരണങ്ങളും ഹൃദയാഘാതം മൂലമാണുണ്ടാകുന്നതെന്നാണ് കണ്ടെത്തൽ. ഇത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. ഇതിന് മുൻപ് പലതരത്തിലുള്ള ലക്ഷണങ്ങൾ ശരീരത്തിലുണ്ടാവും.
ഇവയെ ഹൃദയാഘാതത്തിൻറെ പ്രാരംഭ ലക്ഷണങ്ങൾ എന്നാണ് വിളിക്കുന്നത്. അടുത്തിടെ നടത്തിയ പഠനങ്ങളിൽ 7 ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഒരു പഠന പ്രകാരം ഹൃദയാഘാതത്തിന് ചികിത്സയിലുള്ളവരിൽ 41 ശതമാനം പേർക്കും ഒരു മാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ. എന്തൊക്കെയാണ് അവ പരിശോധിക്കാം.
1 മാസം മുമ്പ് ലക്ഷണങ്ങൾ
നെഞ്ചുവേദന, ഭാരം,വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ചെരിച്ചിൽ, ക്ഷീണം, ഉറക്ക പ്രശ്നങ്ങൾ
ഇവരിൽ ഈ ലക്ഷണങ്ങൾ
ഒരു പഠനമനുസരിച്ച്, ഹൃദയാഘാതത്തിൻ്റെ ഈ പ്രാരംഭ ലക്ഷണങ്ങൾ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഗവേഷകർ പറയുന്ന പ്രകാരം 50 ശതമാനം സ്ത്രീകളും ഹൃദയാഘാതത്തിന് മുമ്പ് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. എന്നാൽ 32 ശതമാനം പുരുഷന്മാർക്ക് മാത്രമേ ഈ ലക്ഷണങ്ങൾ ഉണ്ടായിരുന്നുള്ളൂ.
ഏറ്റവും സാധാരണ ലക്ഷണങ്ങൾ
2022-ൽ നടത്തിയ ഒരു പഠന പ്രകാരം നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണം, ഇത് പുരുഷന്മാരിലും സ്ത്രീകളിലും ഏതാണ്ട് തുല്യമായി കാണപ്പെടുന്നു. പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 93 ശതമാനം പുരുഷന്മാരിലും 94 ശതമാനം സ്ത്രീകളിലും ഈ ലക്ഷണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.