How To Make Cucumber Peel Chips: 95 ശതമാനം ജലാംശം അടങ്ങിയ ഒരു സൂപ്പർ ഫുഡാണ് വെള്ളരിക്ക അല്ലെങ്കിൽ കുക്കുമ്പർ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടാണ് ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത്. അതുകൊണ്ടാണ് വെള്ളരി കഴിച്ചാൽ നിങ്ങളുടെ ശരീരത്തിൽ വെള്ളത്തിന് ക്ഷാമം ഉണ്ടാകാത്തത്. എന്നാൽ നിങ്ങൾക്കറിയാമോ വെള്ളരിക്കയുടെ തൊലി അതായത്  കുക്കുമ്പർ പീൽ കഴിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുമെന്നത്? ഇല്ലെങ്കിൽ ഇതാ നിങ്ങൾക്കായി വെള്ളരിക്കയുടെ തൊലിയുടെ ചിപ്സ് ഉണ്ടാക്കുന്ന രീതി നമുക്കറിയാം.   ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ വിശപ്പ് കുറയുകയും ഇതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയാൻ സഹായിക്കുകയും ചെയ്യും.  കുക്കുമ്പർ പീൽ ചിപ്‌സ് കഴിക്കാനും നല്ല ക്രിസ്പിയായിരിക്കും ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ്.  അതെങ്ങനെ എന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Weight Loss: വയറിലെ കൊഴുപ്പ് കൂടുന്നതിൽ ആശങ്കയുണ്ടോ? രാത്രി ഈ 2 പാനീയങ്ങൾ സേവിച്ചോളൂ..!


കുക്കുമ്പർ പീൽ ചിപ്‌സ് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ-


കുക്കുമ്പർ പീൽ 1 കപ്പ്
കുരുമുളക് ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
ചുവന്ന മുളകുപൊടി ഒരു നുള്ള്
ആവശ്യത്തിന്  എണ്ണ


Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരന്റെ കുസൃതി, നാണിച്ചു ചുവന്ന് വധുവും..! വീഡിയോ വൈറൽ


കുക്കുമ്പർ പീൽ ചിപ്സ് എങ്ങനെ ഉണ്ടാക്കാം?  (How To Make Cucumber Peel Chips) 


കുക്കുമ്പർ പീൽ ചിപ്‌സ് ഉണ്ടാക്കാൻ ആദ്യം വെള്ളരിക്കയുടെ തൊലി എടുക്കുക. ശേഷം ഈ തൊലികൾ നന്നായി കഴുകി ഉണക്കുക.  എന്നിട്ട് വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കക.  അതിനുശേഷം നിങ്ങൾ ഒരു ബേക്കിംഗ് ട്രേയിൽ ഒരു നിശിത അകലത്തിൽ ഈ തൊലികൾ വയ്ക്കുക.  എന്നിട്ട് ഇതിനു മീതെ എണ്ണയോ വെണ്ണയോ നെയ്യോ ഒന്ന് തടവുക. ഇതിന് ശേഷം ഉപ്പ്, കുരുമുളക്, ചുവന്ന മുളക് എന്നിവ മുകളിൽ ഇതിന്റെ മുകളിൽ വിതറുക.  ശേഷം നിങ്ങളിതിനെ ൧൦ മിനിറ്റ് മൈക്രോവേവിൽ വച്ചശേഷം ഇടയ്ക്ക് ഒന്ന് തിരിച്ചിട്ടു കൊടുക്കുക.  എരിവുള്ള കുക്കുമ്പർ പീൽ ചിപ്‌സ് തയ്യാർ.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.