വലിയ നഗരങ്ങൾക്ക് പുറമെ ചെറു നഗരങ്ങളിലും മലിനീകരണ തോത് ഉയരുകയാണ്. ദീപാവലിക്ക് ശേഷം മലിനീകരണ തോത് ഇനിയും കൂടുമെന്നതിൽ സംശയമില്ല. പലർക്കും തൊണ്ടവേദനയും ചുമയും ഇക്കാലത്ത് സ്ഥിരമായിരിക്കും. ഈ പ്രശ്‌നങ്ങൾ തുടക്കത്തിൽ തന്നെ കൈകാര്യം ചെയ്‌താൽ പ്രശ്‌നം വലുതാകണമെന്നില്ല. ചെറിയ വേദനയും ചുമയും ഉണ്ടെങ്കിൽ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം. എന്നാൽ പ്രശ്നം ഗുരുതരമാണെങ്കിൽ ഒരു ഡോക്ടറെ നിർബന്ധമായും കാണണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുളസി വെള്ളം


തുളസി വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല തൊണ്ടയ്ക്കും ഏറെ ഗുണം ചെയ്യും. ഈ തുളസി വെള്ളം കുട്ടികൾക്കും നൽകാം. ഇതിനായി, തുളസി ഇലകൾ വൃത്തിയാക്കി 15-20 മിനിറ്റ് വെള്ളത്തിൽ തിളപ്പിക്കുക, അതിന്റെ നീര് വെള്ളത്തിൽ ഇറങ്ങുന്നതുവരെ. എന്നിട്ട് ഈ വെള്ളം സ്വയം കുടിക്കാം ഒപ്പം കുട്ടികൾക്കും കൊടുക്കാം. ഇളം ചൂടോടെ കുടിച്ചാൽ കൂടുതൽ ഗുണം ചെയ്യും. കഴിയുമെങ്കിൽ, എല്ലാ ദിവസവും രാവിലെ വെള്ളം തയ്യാറാക്കുക, തുടർന്ന് ദിവസം മുഴുവൻ പല തവണ കഴിക്കുക.


മസാല ചായ


കുറച്ച് ചേരുവകൾ ചേർത്താൽ ചായയുടെ രുചിക്കൊപ്പം തൊണ്ടയ്ക്കും വലിയ ആശ്വാസം നൽകും. സാധാരണ ചായ ഉണ്ടാക്കുന്നത് പോലെ ഇലയും വെള്ളവും തിളപ്പിക്കുക. ഇനി ചതച്ച കുരുമുളക്, തുളസിയില, കറുവപ്പട്ട കഷണങ്ങൾ, ഗ്രാമ്പൂ, ഇഞ്ചി, റോസ് ഇലകൾ, ഏലക്ക എന്നിവ ചായ കുടിക്കുന്നവരുടെ എണ്ണമനുസരിച്ച് ചേർക്കുക. കറുവപ്പട്ടയും ഗ്രാമ്പൂവും കുറച്ച് മതിയാവും.ഇവ വളരെ നേരം വെള്ളത്തിൽ തിളക്കട്ടെ, ശേഷം പാലും പഞ്ചസാരയും ചേർത്ത് സാധാരണ ചായ ഉണ്ടാക്കുക. ഈ ചായ കുടിച്ചാൽ ഉടൻ നിങ്ങളുടെ ബുദ്ധിമുട്ടുകൾ മാറും.


കുരുമുളക്


തൊണ്ടവേദനയ്ക്ക് കുരുമുളക് ബെസ്റ്റാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ തേനിൽ ഒരു നുള്ള് കുരുമുളക് പൊടിച്ചത് ചേർത്ത് കഴിക്കാം. ഇതിനുശേഷം വെള്ളം കുടിക്കുകയോ തണുപ്പിൽ പുറത്തിറങ്ങുകയോ ചെയ്യരുത്. ഇത് ചുമയ്ക്കുള്ള ഒരു ഔഷധമായി കണക്കാക്കുകയും വളരെ വേഗത്തിൽ ആശ്വാസം നൽകുകയും ചെയ്യും.പുറത്ത് നിന്ന് വരുന്നവരാണെങ്കിൽ ഇളം ചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് വായിലിട്ട് കഴുകുക. വേഗത്തിൽ സുഖപ്പെടും. നിങ്ങൾക്ക് തൊണ്ടവേദനയുണ്ടെങ്കിൽ, ഡിസ്പ്രിൻ വെള്ളത്തിൽ ചേർത്ത് ഗാർഗിൾ ചെയ്യുക. ഇത് വളരെയധികം ആശ്വാസം നൽകുന്നു. ദിവസത്തിൽ മൂന്നോ നാലോ തവണ ഗാർഗിൾ ചെയ്യുന്നത് ഗുണം ചെയ്യും.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.