തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാതെ വരുമ്പോൾ സംഭവിക്കുന്ന ഒരു ആരോ​ഗ്യാവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഹൈപ്പോതൈറോയിഡിസം ക്ഷീണം, ശരീരഭാരം വർധിക്കൽ, വിഷാദം, തുടങ്ങിയ നിരവധി അവസ്ഥകളിലേക്ക് നയിച്ചേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കുന്നതിന് ഒരു ഹെൽത്ത് കെയർ പ്രൊഫഷണൽ നിർദ്ദേശിക്കുന്ന മരുന്നുകൾ പലപ്പോഴും ആവശ്യമാണെങ്കിലും, ചില ജീവിതശൈലി മാറ്റങ്ങൾ ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. ഹൈപ്പോതൈറോയിഡിസം ഉള്ള ആളുകൾക്ക് സഹായകമാകുന്ന അഞ്ച് ലളിതമായ ജീവിതശൈലി മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.


സമീകൃതാഹാരം


ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കുന്നതിന് സമീകൃതാഹാരം കഴിക്കേണ്ടത് പ്രധാനമാണ്. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഉപാപചയം മികച്ചതായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.


ALSO READ: Buttermilk Side Effects: മോര് ആരോ​ഗ്യത്തിന് ഉത്തമം; എന്നാൽ, അറിയാതെ പോകരുത് ഈ പാർശ്വഫലങ്ങളും


വ്യായാമം


സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തൈറോയ്ഡിന്റെ ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും ഗുണം ചെയ്യും. വ്യായാമം ശരീരഭാരം നിയന്ത്രിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഉപാപചയ നിരക്ക് വർധിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അമിതമായ വ്യായാമം തൈറോയ്ഡ് പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ മിതമായ വ്യായാമങ്ങൾ ചെയ്യുന്നതാണ് നല്ലത്. ഒരു പുതിയ വ്യായാമ ക്രമം ആരംഭിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് ഉപദേശം സ്വീകരിക്കേണ്ടത് പ്രധാനമാണ്.


മതിയായ ഉറക്കം


ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കുന്നതിന് മികച്ച ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്. ഹോർമോണുകളുടെ ബാലൻസിങ്ങും മെറ്റബോളിസവും നിയന്ത്രിക്കുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. ഓരോ രാത്രിയും ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ തടസ്സമില്ലാത്ത ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്. സ്ഥിരമായ ഒരു ഉറക്ക ഷെഡ്യൂൾ സ്ഥാപിക്കുക, സുഖപ്രദമായ ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുക എന്നിവ മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കും.


സ്ട്രെസ് മാനേജ്മെന്റ്


വിട്ടുമാറാത്ത സമ്മർദ്ദം തൈറോയ്ഡ് പ്രവർത്തനത്തെ മോശമാക്കുകയും ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ വർധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ദിനചര്യയിൽ സമ്മർദം കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങൾ ഉൾപ്പെടുത്തുക. ധ്യാനം, യോ​ഗ എന്നിവ പരിശീലിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും ആരോ​ഗ്യം മികച്ചതാക്കാനും സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.