Vegan Diet: വീഗൻ ഡയറ്റിലേക്ക് മാറാൻ തീരുമാനിച്ചോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
Vegan diet for beginners: കൃത്യമായ അറിവോടെയല്ലാതെ വീഗൻ ഡയറ്റിലേക്ക് മാറുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനാൽ വീഗൻ ഡയറ്റിനെ സംബന്ധിച്ച് കൃത്യമായ ധാരണ രൂപപ്പെടുത്തിയെടുത്ത ശേഷം വേണം ഡയറ്റിലേക്ക് മാറാൻ.
വീഗൻ ഡയറ്റ് പിന്തുടരുന്നത് ആരോഗ്യകരമാണ്. എന്നാൽ വീഗൻ ഡയറ്റ് എങ്ങനെ ആരംഭിക്കണമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാകാം. കൃത്യമായ അറിവോടെയല്ലാതെ വീഗൻ ഡയറ്റിലേക്ക് മാറുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനാൽ വീഗൻ ഡയറ്റിനെ സംബന്ധിച്ച് കൃത്യമായ ധാരണ രൂപപ്പെടുത്തിയെടുത്ത ശേഷം വേണം ഡയറ്റിലേക്ക് മാറാൻ.
ആദ്യം, സസ്യാഹാരത്തിന്റെ അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കണം. പ്രോട്ടീൻ, കൊഴുപ്പ്, മറ്റ് പോഷകങ്ങൾ എന്നിവയുടെ വിവിധ സ്രോതസ്സുകളെ കുറിച്ച് പഠിക്കുക. ബീൻസ്, പയർ, ടോഫു, അണ്ടിപ്പരിപ്പ് എന്നിവയാണ് സസ്യ-അധിഷ്ഠിത പ്രോട്ടീൻ ഉറവിടങ്ങൾ. ആരോഗ്യകരമായ കൊഴുപ്പ് അവോക്കാഡോ, നട്സ് എന്നിവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടങ്ങളാണ്.
സസ്യാഹാര ഭക്ഷണത്തിലേക്ക് മാറാനുള്ള എളുപ്പവഴികളിലൊന്ന്, എല്ലാ മൃഗ ഉൽപ്പന്നങ്ങളും ഒറ്റയടിക്ക് നിർത്താൻ ശ്രമിക്കുന്നതിനുപകരം കൂടുതൽ സസ്യാധിഷ്ഠിത ഭക്ഷണം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോൺ വെജ് ഭക്ഷണങ്ങൾ കുറച്ചുകൊണ്ടുവരിക എന്നതാണ്. പുതിയ ഭക്ഷണരീതിയുമായി പൊരുത്തപ്പെടാനും നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് നിങ്ങളെ സഹായിക്കും. പശുവിൻ പാലിന് പകരം ബദാം പാൽ അല്ലെങ്കിൽ സാധാരണ ചീസിന് പകരം വെഗാൻ ചീസ് എന്നിവങ്ങനെ നോൺ വെജ് ഭക്ഷണങ്ങൾക്ക് പകരമുള്ളവ ഉപയോഗിക്കാനും ശ്രമിക്കാവുന്നതാണ്.
ലഘുഭക്ഷണമായി പഴങ്ങളും പച്ചക്കറികളും കഴിക്കാം. ഇടയ്ക്കിടെ പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ വിശപ്പുണ്ടാകില്ല. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്നും ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്നതിൽ നിന്നും നിങ്ങളെ തടയും. കൃത്യമായ ഡയറ്റ് പ്ലാൻ പിന്തുടരേണ്ടത് പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...