Tips for Maintain Body Weight:: അമിതവണ്ണം, അല്ലെങ്കില്‍ പൊണ്ണത്തടി ഇന്ന് നമ്മുടെ സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകളും  നേരിടുന്ന ഒരു പ്രശ്നമാണ്. നമുക്കറിയാം, ഒരു തവണ തൂക്കം വര്‍ദ്ധിച്ചു കഴിഞ്ഞാല്‍ അത് കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടാതെ, അമിതവണ്ണം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വേറെയും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ആളുകള്‍ കഠിന വ്യായാമത്തിലൂടെ ശരീരഭാരം കുറയ്ക്കാറുണ്ട്.  എന്നാല്‍ പിന്നീട് അത് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍  (Maiantain Proper Body Weight) അവര്‍ പരാജയപ്പെടുന്നു. അതായത്, വണ്ണം കുറയുന്നതോടെ ദിനചര്യ പഴയതിലേയ്ക്ക് മാറുന്നു, ക്രമേണ ശരീരവും പഴയ രീതിയില്‍ എത്തിച്ചേരുന്നു.


Also Read:  Benefits of Skipping: സ്കിപ്പിംഗ് കുട്ടിക്കളിയല്ല, പ്രയോജനങ്ങള്‍ ഏറെ


എന്താണ് ഇതിനൊരു പരിഹാരം?  ശരീരഭാരം നിലനിർത്താനും ശരീരത്തില്‍ അധിക കൊഴുപ്പ്   അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും എന്തുചെയ്യണം? ഈ വിഷയത്തില്‍  ചില കാര്യങ്ങള്‍ പ്രധാനമാണ് എന്ന് പോഷകാഹാര വിദഗ്ധ അസ്ര ഖാൻ പറയുന്നു


ശരീരഭാരം കുറയ്‌ക്കേണ്ടത് പ്രധാനമാണ്, എന്നാൽ, കുറച്ച ശരീരഭാരം  വീണ്ടും കൂടാതിരിക്കാന്‍  ശ്രദ്ധിക്കേണ്ടത് അതിപ്രധാനമാണ്.  അതിനാല്‍,  ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ പ്രായോഗികവും സുസ്ഥിരവുമാണെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കുക, അസ്ര പറയുന്നു. 


Also Read:  Curry Leaves Benefits: ഒരില... ഒരായിരം ഗുണങ്ങള്‍......!! കറിവേപ്പിലയെ കുറച്ചു കാണല്ലേ...


അതായത്, കഠിന വ്യായാമത്തിലൂടെ കുറച്ച അമിതവണ്ണം ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ  നിലനിര്‍ത്താമെന്ന് അസ്ര ഖാൻ പറയുന്നു. ഒരു വ്യക്തിയുടെ ശരീരത്തിന് അനുയോജ്യമായ  തൂക്കം എന്നും  നിലനിര്‍ത്താന്‍ മൂന്ന് ശീലങ്ങള്‍ പാലിക്കാനാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്.  ആ നിര്‍ദ്ദേശങ്ങള്‍ വളരെ ലളിതവും പാലിക്കാന്‍ എളുപ്പവുമാണ് എന്ന കാര്യത്തില്‍ സംശയമില്ല.


Also Read: Spices To Avoid In Summer: ആരോഗ്യത്തിന് ദോഷകരം, വേനൽക്കാലത്ത് ഈ സുഗന്ധവ്യഞ്ജനങ്ങൾ ഒഴിവാക്കാം
 
1.  ഈ നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായത് ചിട്ടയായ വ്യായാമമാണ്.  അതായത്, ആഴ്ചയില്‍ 4 ദിവസം കൃത്യമായി വ്യായാമം ചെയ്യുക. 


2. ശാരീരികമായി ഏറെ ആക്ടീവ് ആയിരിയ്ക്കുക. അതായത്, ദിവസവും,  7k - 8k ചുവടുകള്‍ നടക്കണം. ഇത് നിങ്ങളുടെ ശരീരത്തിന്‍റെ ഷേപ്പ് നിലനിര്‍ത്താന്‍ ഏറെ സഹായിയ്ക്കും. 


3. നിങ്ങള്‍ കഴിയ്ക്കുന്ന 80% ഭക്ഷണവും  പോഷകഗുണങ്ങള്‍ നിറഞ്ഞതാണ് എന്ന് ഉറപ്പു വരുത്തുക. 20% ഭക്ഷണം നിങ്ങള്‍ക്ക് ഇഷ്ടമുള്ള  ഭക്ഷണം (ജങ്ക് ഫുഡ്) കഴിയ്ക്കാം എന്നും അവര്‍ പറയുന്നു. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.