പല്ല് വേദന, പല്ല് പുളിപ്പ്, വായ്നാറ്റം ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്. ആരോ​ഗ്യകരവുമായ പല്ലുകൾ മികച്ച അഞ്ച് ചേരുവകളെ പരിചയപ്പെടാം.


COMMERCIAL BREAK
SCROLL TO CONTINUE READING

തുളസി: തുളസി ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഗുണങ്ങൾ അടങ്ങിയിട്ടുള്ള സസ്യമാണ്. ഇത് പല്ലിൽ ദ്വാരങ്ങൾ ഉണ്ടാകുന്നതും വായ്നാറ്റം ഉണ്ടാകുന്നതും തടയുന്നു.


റോസ്മേരി: ധാരാളം കാൽസ്യം നിറഞ്ഞ സസ്യമാണ് റോസ്മേരി. ഈ സസ്യം കഴിക്കുന്നത് പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം നിലനിർത്തുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ്.


മഞ്ഞൾ: മറ്റ് രോ​ഗങ്ങളെ തടയുന്നതുപോലെ പല്ലുകളുടെ ആരോ​ഗ്യത്തിനും മഞ്ഞൾ വളരെ ഫലപ്രദമാണ്. ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്, മൗത്ത് വാഷിന്റെ അതേ ഗുണങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മൗത്ത് വാഷിനേക്കാൾ ഇത് കൂടുതൽ ഫലപ്രദമാകാം. ഓറൽ ക്യാൻസറിനുള്ള അവസ്ഥകളെ മാറ്റാനും മഞ്ഞളിന് സാധിക്കും.


എള്ള് വിത്ത്: ദന്താരോ​ഗ്യം സംരക്ഷിക്കാൻ എള്ള് വിത്ത് രണ്ട് വിധത്തിൽ സഹായിക്കുന്നു. ഒന്ന്, നിങ്ങൾ ചവയ്ക്കുമ്പോൾ, അവ നിങ്ങളുടെ പല്ലിൽ സ്‌ക്രബ് ചെയ്യാൻ സഹായിക്കുന്നു. രണ്ടാമതായി, അവ കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്.


ജാതിക്ക: വായിലെ ബാക്ടീരിയയുടെ വളർച്ചയെ തടയുന്നതിലൂടെ ഇത് വായ്നാറ്റം ചെറുക്കുന്നു. ഇത് നിങ്ങളുടെ പല്ലുകൾ വെളുത്ത നിറത്തിലുള്ളതാക്കാനും സഹായിക്കും. ഒരു നുള്ള് ജാതിക്കപ്പൊടി എടുത്ത് വിരലുകൊണ്ട് ടൂത്ത് പേസ്റ്റ് പോലെ പല്ലിന് മുകളിൽ സ്‌ക്രബ് ചെയ്ത് വായ വെള്ളത്തിൽ കഴുകുക. അതിനുശേഷം പല്ല് തേക്കുന്നത് വളരെ ​ഗുണം ചെയ്യും. പതിവായി ബ്രഷ് ചെയ്യുക, പതിവായി ഫ്ലോസ് ചെയ്യുക, പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നിവയും പല്ലുകളുടെ ആരോ​ഗ്യത്തിന് പ്രധാനമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.