ശൈത്യകാലത്ത് താരൻ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. താരൻ കാരണം തലയിൽ ചൊറിച്ചിൽ, മുടി കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. താരൻ സംബന്ധമായ പ്രശ്നങ്ങൾ പെട്ടെന്ന് മാറാത്തതിനാൽ പലർക്കും നാണക്കേടുകൾ നേരിടേണ്ടി വരുന്നു. എന്നാൽ നിങ്ങൾ ചില ലളിതമായ നുറുങ്ങുകൾ പിന്തുടരുകയാണെങ്കിൽ ഈ പ്രശ്നത്തിൽ നിന്ന് ശാശ്വത പരിഹാരം നേടാം.


COMMERCIAL BREAK
SCROLL TO CONTINUE READING

പല പെൺകുട്ടികളും സുന്ദരമായ മുടിയുണ്ടാകാൻ ആഗ്രഹിക്കുന്നു. കാരണം സ്ത്രീകളുടെ സൗന്ദര്യത്തിന്റെ പകുതിയും മുടിയിലാണ് ഒളിഞ്ഞിരിക്കുന്നത്. എന്നാൽ ശൈത്യകാലം വരുമ്പോൾ, താരൻ മുടിയിൽ അടിഞ്ഞുകൂടുകയും തലയിലും വസ്ത്രത്തിലും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ചിലർക്ക് എല്ലാ സീസണിലും താരൻ ഉണ്ടാകാറുണ്ട്. എന്നാൽ ശൈത്യകാലത്താണ് ഈ പ്രശ്നം വർദ്ധിക്കുന്നത്. താരൻ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാൻ പലരും കെമിക്കൽ അടങ്ങിയ ആന്റി-ഡാൻഡ്രഫ് ഷാംപൂകൾ ഉപയോ​ഗിക്കാറുണ്ട്. ഇത് മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നു. അതുകൊണ്ട് താരൻ പ്രശ്നത്തിന് എപ്പോഴും വീട്ടുവൈദ്യങ്ങൾ പിന്തുടരുന്നതാണ് മുടിയുടെ ആരോ​ഗ്യത്തിന് നല്ലത്.


ALSO READ: സന്ധി വേദന മുതൽ ഹൃദ്രോഗം വരെ... പുളിയുടെ അത്ഭുത ഔഷധ ഗുണങ്ങൾ!


കറ്റാർ വാഴയ്ക്ക് മികച്ച ഗുണങ്ങളുണ്ട്. തലയോട്ടിയിലെ വീക്കം, താരൻ എന്നിവയെ വളരെ എളുപ്പത്തിൽ കുറയ്ക്കാൻ കറ്റാർ വാഴയ്ക്ക് കഴിയും. ഫ്രഷ് കറ്റാർ വാഴ ജെൽ തലയിൽ പുരട്ടിയാൽ ചൊറിച്ചിൽ, താരൻ എന്നിവ കുറയും. രണ്ടാമത്തെ ടിപ്പ് ബേക്കിംഗ് സോഡയാണ്. ബേക്കിംഗ് സോഡ ഒരു മികച്ച എക്സ്ഫോളിയന്റാണ്. മൃതചർമ്മം നീക്കം ചെയ്യാനും താരൻ കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇതിനായി ആദ്യം നിങ്ങളുടെ തല കഴുകണം. അതിനുശേഷം, ബേക്കിംഗ് സോഡ നേരിട്ട് തലയോട്ടിയിൽ പുരട്ടുക. ശേഷം അത് വെള്ളം ഉപയോഗിച്ച് കഴുകിക്കളയണം. 


താരൻ കുറയ്ക്കുന്നതിനുള്ള മറ്റൊരു ടിപ്പ് ആപ്പിൾ സിഡെർ വിനെഗറാണ്. ഇതിന് ധാരാളം ആന്റി മൈക്രോബയൽ ഗുണങ്ങളുണ്ട്. താരൻ ഉണ്ടാക്കുന്ന ഫംഗസിനെതിരെ പോരാടാൻ അവ സഹായിക്കുന്നു. ഒരു പാത്രത്തിൽ തുല്യ അളവിലുള്ള വെള്ളവും ആപ്പിൾ സിഡെർ വിനെഗറും കലർത്തി തലയിൽ പുരട്ടുക. 15-20 മിനിറ്റിനു ശേഷം വെള്ളത്തിൽ കഴുകുക. നല്ല ഫലത്തിനായി ആഴ്ചയിൽ 2-3 തവണ ഇത് ചെയ്യുക.


താരൻ അകറ്റാൻ മറ്റൊരു മികച്ച മാർഗ്ഗം വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണ പ്രകൃതിദത്തമായ മോയ്സ്ചറൈസറാണ്. ഇത് നല്ല ഫലം നൽകുന്നു. വെളിച്ചെണ്ണ അൽപം ചൂടാക്കി തലയിൽ പുരട്ടി മസാജ് ചെയ്യുക. രാത്രി മുഴുവൻ ഇത് തലയിൽ സൂക്ഷിക്കുന്നതാണ് നല്ലത്. രാവിലെ കുളിക്കുക. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്താൽ നല്ല ഫലം കാണാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.