Figs benefits: ഫിറ്റ്‌നസ് നിലനിർത്തണോ..? ദിവസവും രണ്ട് അത്തിപ്പഴം ഇങ്ങനെ കഴിച്ചു നോക്കൂ...
Figs benefits: പൊട്ടാസ്യം, നാരുകൾ വിറ്റാമിൻ എ തുടങ്ങി നിരവധി പോഷകങ്ങൾ അത്തിപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ആരോഗ്യം നിലനിർത്താൻ ദൈനംദിന ഭക്ഷണ ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് നല്ലതാണ്. വർഷം മുഴുവനും ഫിറ്റായിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. ശൈത്യകാലത്ത് ഭക്ഷണത്തിൽ ചില ഇനങ്ങൾ ഉൾപ്പെടുത്തുന്നത് സീസണിൽ ഉണ്ടാകുന്ന രോഗങ്ങളെ തടയുകയും ബിപി, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരമാവുകയും ചെയ്യുന്നു. മഞ്ഞുകാലത്ത് ഫിറ്റ്‌നസ് നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം.
മഞ്ഞുകാലത്ത് കഴിച്ചാൽ ശരീരത്തെ ഫിറ്റാക്കി നിർത്തുന്ന ഒരു ഡ്രൈ ഫ്രൂട്ട് ആണ് അത്തി. വിറ്റാമിൻ എ, പൊട്ടാസ്യം, നാരുകൾ തുടങ്ങി നിരവധി പോഷകങ്ങൾ അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞുകാലത്ത് അത്തിപ്പഴത്തിന്റെ ഗുണം ലഭിക്കണമെങ്കിൽ ദിവസവും കുതിർത്ത് കഴിക്കണം. അത്തിപ്പഴം കുതിർക്കുന്നത് അവയുടെ ഗുണം ഇരട്ടിയാക്കുന്നു. അതുകൊണ്ട് തന്നെ മഞ്ഞുകാലത്ത് കുതിർത്ത അത്തിപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് നോക്കാം..
ALSO READ: നിങ്ങൾ ചെയിൻ സ്മോക്കറാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..!
മലബന്ധം
വിട്ടുമാറാത്ത മലബന്ധം ഉള്ളവർ ദിവസവും രാവിലെ കുതിർത്ത അത്തിപ്പഴം കഴിക്കണം. അത്തിപ്പഴം നാരുകളാൽ സമ്പുഷ്ടമാണ്, ഇത് വയറുമായി ബന്ധപ്പെട്ട അസുഖങ്ങൾ, പ്രത്യേകിച്ച് മലബന്ധം ഇല്ലാതാക്കുന്നു.
പ്രമേഹം
കുതിർത്ത അത്തിപ്പഴം പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
രക്തസമ്മര്ദ്ദം
രക്തസമ്മർദ്ദമുള്ള രോഗികൾക്കും കുതിർത്ത അത്തിപ്പഴം ഗുണം ചെയ്യും. രക്തസമ്മർദ്ദം നിലനിർത്തുന്ന പൊട്ടാസ്യം ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്.
എല്ലുകൾക്ക് ബലം കിട്ടും
കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്തുന്നു. അത്തിപ്പഴത്തിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
ചർമ്മം ആരോഗ്യത്തോടെ നിലനിൽക്കും
കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകുന്നു. ചർമ്മ സംബന്ധമായ അസുഖങ്ങൾക്ക് ശമനം നൽകുകയും ചെയ്യുന്നു.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.