ഹൈപ്പർ ടെൻഷനെ പറ്റിയും ഈ രോഗത്തിന്റെ സങ്കീർണ്ണതകളെ പറ്റിയും  അവബോധം വളർത്തുന്നതിനായി 2005 മെയ് 15 മുതലാണ്  ഹൈപ്പർ ടെൻഷൻ ദിനം ആചരിച്ച് തുടങ്ങിയത്. ലോകജനസംഘ്യയുടെ 26 ശതമാനം അഥവാ 972 ദശലക്ഷം ആളുകൾ  നിലവിൽ ഹൈപ്പർ ടെൻഷൻ  രോഗികളാണ്. നാഷണൽ സെന്റർ ഫോർ ബയോ ടോക്നോളജി ഇൻഫർമേഷന്റെ (എൻസിബിഐ)സർവേ പ്രകാരം 2025 ഓടെ ഈ കണക്കുകൾ 29 ശതമാനമായി ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന  ഹൈപ്പർ ടെൻഷൻ വളരെ പെട്ടെന്ന്  യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ഒരു ജീവിതശൈലി രോഗമായി കണക്കാക്കപ്പെടുന്നു. ശരീരത്തിലെ പല അവയവങ്ങളുടേയും പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നതാണ് ഹൈപ്പർ ടെൻഷൻ. രക്തസമ്മർദം കൂടുന്നത് ആർട്ടറികളുടെ ഇലാസ്റ്റിസിറ്റിയെ നശിപ്പിക്കുന്നു.ഇത് ഹൃദയത്തിനും തലച്ചോറിനുമെല്ലാം പ്രശ്നങ്ങളുണ്ടാക്കുന്നു.ഹൃദയാഘാതാവും സ്ട്രോക്കും  പോലുള്ള ഗരുതര   അവസ്ഥകളിലേക്ക്  ഇത് നയിക്കുന്നു. നമ്മുടെ ഭക്ഷണസംസ്കാരത്തിൽ വന്ന കാതലായ മാറ്റം തന്നെ ഹൈപ്പർ ടെൻഷൻ യുവാക്കൾക്കിടയിൽ വർധിക്കുന്നതിന് പ്രധാന കാരണമാകുന്നു.

Read Also: World Hypertension Day: ഈ അഞ്ച് പഴങ്ങൾ ഭക്ഷണത്തിന്റെ ഭാ​ഗമാക്കാം; രക്തസമ്മർദ്ദം നിയന്ത്രിക്കാം


ശരീരത്തിലെത്തുന്ന അമിത ഊർജം ചെലവഴിക്കാതെ വരുമ്പോൾ കൊഴുപ്പായി ശരീരത്തിൽ  ശേഖരിക്കപ്പെടുന്നു. തുടർന്നുണ്ടാകുന്ന പൊണ്ണത്തടി ഹൈപ്പർ ടെൻഷന് കാരണമാകുന്നു. പലപ്പോഴും ഹോട്ടൽ ഫുഡ്, ജംഗ് ഫുഡ്   എന്നിവ  കഴിക്കുന്നത് ഉപ്പ പഞ്ചസാര കൊഴുപ്പ് തുടങ്ങിയവ വർധിക്കുന്നതിന് പ്രധാനമായും കാരണങ്ങളാവാറുണ്ട്. മരുന്ന് കഴിച്ചത് കൊണ്ട് മാത്രം ഹൈപ്പർ ടെൻഷൻ കുറക്കുവാനും സാധ്യമല്ല.ആരോഗ്യകരമായ ഭക്ഷണ രീതിയിലൂടെ   ഹൈപ്പർ ടെൻഷൻ നിയന്ത്രണ  വിധേയമാക്കാം. മദ്യപാനം പുകവലി ‌തുടങ്ങിയ ദുശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.


 പച്ചക്കറികളും പഴ വർഗങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും സുപ്രധാന കാര്യമാണ്.നിത്യേന കുറച്ച് സമയം വ്യായാമം ചെയ്യുന്നതും    യോഗ പരിശീലിക്കുന്നതും ഒരു പരിധി വരെ ഹൈപ്പർ ടെൻഷൻ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.കൃത്യമായ ഉറക്കം ലഭിക്കാത്തതും ജോലി സ്ഥലത്തെ സമ്മർദവും ഉത്കണ്ഠകളുമെല്ലാം ഇതിന് കാരണമാകും . ഹൈപ്പർടെൻഷൻ  ഒരു  പാരമ്പര്യ രോഗം കൂടിയാണ്.സ്റ്റെറോയ്ഡിസിന്റെ ഉപയോഗവും  രക്ത സമ്മർദം കൂടുന്നതിന് കാരണമാകുന്നു.

Read Also: World Hypertension Day: എട്ട് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ; രക്തസമ്മർദ്ദത്തെ കരുതിയിരിക്കണം 


ഹൈപ്പർ ടെൻഷൻ തിരിച്ചറിയുന്നതെങ്ങനെ?


കണ്ട് പിടിക്കാൻ വളരെ എളുപ്പമുള്ള രോഗമാണെങ്കിലും പകുതിലധികം പേരും രോഗം തിരിച്ചറിയാതെ പോവുന്നു.തലകറക്കം,കാഴ്ച്മങ്ങൽ,നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു വരുന്നുണ്ടെങ്കിൽ തീർച്ചയായും വൈദ്യ സഹായം തേടേണ്ടതാണ്.130 മുതൽ 139 ലരെ അല്ലെങ്കിൽ 85 മുതൽ വരെയാണ് ബ്ലഡ് പ്രഷറെങ്കിൽ അതിനെ ഹൈപ്പർ നോർമ്മൽ എന്നാണ് പറയുന്നത്. 140  മുതൽ 159 വരെയാണ്   ബിപിയെങ്കിൽ ഗ്രേയ്ഡ് 1 ലെവലാണ്.160 നും 100 നും മുളിലാണ്  ബിപിയെങ്കിൽ ഗ്രേയ്ഡ് 2 ലെവലിൽ അണ്.കൃത്യമായ ഭക്ഷണരീതിയിലൂടെയും ചിട്ടയായ ജീവിതശൈലിയിലൂടെയും ഹൈപ്പർ ടെൻഷൻ മാറ്റാം എന്നതിൽ സംശയമില്ല.
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ