Tomatoes Side Effects: നല്ല ചുവന്ന തക്കാളി എല്ലാവര്‍ക്കും  ഇഷ്ടമാണ്.  മിക്ക വിഭവങ്ങളിലും തക്കാളി ഒരു ഘടകമാണ്. സാധാരണയായി  സൂപ്പിലും സാലഡിലുമായി നാം ധാരാളം തക്കാളി ഉപയോഗിക്കാറുണ്ട്. പലപ്പോഴും എത്രമാത്രം  തക്കാളി ഉപയോഗിക്കുന്നുവെന്ന് നാം നോക്കാറില്ല... 


COMMERCIAL BREAK
SCROLL TO CONTINUE READING

മധുരമുള്ള സ്വാദിഷ്‌ഠമായ തക്കാളികള്‍ ഇഷ്‌ടമില്ലാത്തവര്‍ ചുരുക്കമാണ്‌. തക്കാളി ആരോഗ്യത്തിന്‌ ഗുണകരമാണ്.  ഇവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌, കലോറി കുറവ്,  കൊഴുപ്പിന്‍റെ അംശം കുറവ്, ഇങ്ങനെ കാരണങ്ങള്‍ നിരവധിയാണ്‌ . 150 ഗ്രാം പാകം ചെന്ന തക്കാളി വിറ്റാമിന്‍ എ, സി, കെ, ഫോലേറ്റ്‌, പൊട്ടാസ്യം എന്നിവയുടെ സ്രോതസാണ്‌.


എന്നാല്‍, നിങ്ങള്‍ക്കറിയുമോ?  അമിതമായി തക്കാളി ഉപയോഗിക്കുന്നത് എത്രമാത്രം ദോഷകരമാണ് എന്ന്? തക്കാളി അമിതമായി ഉപയോഗിക്കുന്നത് നിങ്ങളെ രോഗിയാക്കി മാറ്റും.  


തക്കാളിയിൽ ആസിഡ് കൂടുതലാണ്.  തക്കാളിയുടെ  അമിത ഉപയോഗം വയറിനു അസ്വസ്ഥതയും,ഗ്യാസും,വയറിളക്കവും ഉണ്ടാക്കും


Also Read: Health Tips: 30 കഴിഞ്ഞ സ്ത്രീകള്‍ക്ക് വ്യായാമം അത്യാവശ്യം, കാരണം


വൃക്കരോഗം:
വൃക്കരോഗമുള്ള രോഗികൾ തക്കാളി കഴിക്കുന്നത് ഗുണകരമല്ല. വൃക്കസംബന്ധമായ പ്രശ്നങ്ങളിൽ, പൊട്ടാസ്യം അമിതമായി കഴിക്കുന്നത് ദോഷം ചെയ്യും. തക്കാളിയിൽ പൊട്ടാസ്യം കൂടുതലാണ്. തക്കാളി ഓക്സലേറ്റ് ആയതിനാൽ വൃക്കയിൽ കല്ലുണ്ടാകാൻ കൂടുതൽ സാധ്യതയുണ്ട്. അതിനാൽ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചു മാത്രം ഉപയോഗിക്കുക


സന്ധി വേദനയും വീക്കവും: 
തക്കാളിയുടെ അമിത ഉപയോഗം സന്ധികളിൽ വീക്കത്തിനും വേദനയ്ക്കും കാരണമാകുന്നു. തക്കാളിയിൽ സോളനൈൻ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം പ്രശ്നം വർദ്ധിപ്പിക്കും.


തക്കാളിയുടെ  ദോഷഫലങ്ങൾ അമിതമായി ഉപയോഗിക്കുമ്പോൾ മാത്രമാണ് ഉണ്ടാകുന്നത്.അതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉപയോഗിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.