Wrinkle Free Face: വെറും 7 ദിവസം കൊണ്ട് മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കും!! ഈ മാജിക് ഫേസ് പാക്ക് പരീക്ഷിച്ചു നോക്കൂ
Wrinkle Free Face: മുഖത്ത് ചുളിവുകൾ ഉണ്ടാകുന്നത് വാർദ്ധക്യത്തിന്‍റെ അടയാളമായി കണക്കാക്കപ്പെടുന്നു, അതിനാൽ അവ എത്ര വൈകി ഉണ്ടാകുന്നുവോ അത്രയും നല്ലത് എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
Wrinkle Free Face: പ്രായം കൂടുന്തോറും ഇന്ന് മിക്കവരിലും കണ്ട് വരുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖത്തെ ചുളിവുകളും കറുത്ത പാടുകളും. പ്രായമേറുമ്പോള്‍ ഇത്തരം ചുളിവുകള്‍ സാധാരണമാണ്. അതായത്, പ്രായം കൂടുന്തോറും ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ എന്ന ഘടകത്തിന്‍റെ ഉല്‍പാദനം കുറയുന്നതാണ് പ്രധാന കാരണം. ഇത് ചര്‍മത്തിന് അയവു നല്‍കുന്നു.
Also Read: Students and Studies: കുട്ടികള്‍ക്ക് പഠനത്തിൽ താൽപ്പര്യം കുറയുന്നുവോ? ഈ കാരണങ്ങൾ ശ്രദ്ധിക്കൂ
എന്നാല്‍ ഇന്ന് ചെറു പ്രായത്തിലും മുഖത്ത് ചുളിവുകള്‍ ഉണ്ടാവുന്നത് സാധാരണമാണ്. മാനസിക സമ്മര്‍ദ്ദമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കൂടാതെ, അന്തരീക്ഷ മലിനീകരണവും ചര്‍മത്തെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇത് ചര്‍മത്തില്‍ ചുളിവുകളും കറുത്ത പാടുകളും വീഴാന്‍ കാരണമാകും. ഇന്ന് നാം മുഖത്തുപയോഗിയ്ക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും മേയ്ക്കപ്പുമാണ് മറ്റൊരു കാരണം. ഇവയിലെ കെമിക്കലുകള്‍ പലപ്പോഴും ഗുണത്തേക്കാളേറെ ചര്‍മത്തിന് ദോഷമാണ് വരുത്തുക. കൂടാതെ, സൂര്യനില്‍ നിന്നുളള അള്‍ട്രാ വയലറ്റ് രശ്മികളും മുഖ ചര്‍മ്മത്തിന് ഏറെ ദോഷം ചെയ്യുന്ന ഒന്നാണ്.
Also Read: Men's Health: പുരുഷന്മാര്‍ ഈന്തപ്പഴം ധാരാളം കഴിയ്ക്കണം, കാരണമറിയാം
ചുളിവുകള്‍ ഉണ്ടാകുന്നത് നമ്മുടെ മുഖസൗന്ദര്യത്തെ സാരമായി ബാധിക്കും. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്യുന്നത് മുഖത്ത് ഉണ്ടാകുന്ന ചുളിവുകള്‍ കറുത്ത പാടുകള്‍ എന്നിവയെ അകറ്റാന്‍ സഹായിയ്ക്കും.
മുഖത്ത് ചുളിവുകൾ ഉണ്ടാകുന്നത് വാർദ്ധക്യത്തിന്‍റെ അടയാളമായി കണക്കാക്കപ്പെടുന്നു, അതിനാൽ അവ എത്ര വൈകി ഉണ്ടാകുന്നുവോ അത്രയും നല്ലത് എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇക്കാലത്ത് 35 മുതൽ 40 വരെ പ്രായമുള്ളവർ പോലും ഈ പ്രശ്നം നേരിടുന്നു എന്നതാണ് വസ്തുത. അനാരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും നമ്മുടെ ദിനം ദിന ജീവിതത്തിന്‍റെ ഭാഗമായ അവസരത്തില്‍ ഇത്തരം ചര്‍മ്മ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കെമിക്കല്‍ അടങ്ങിയ ആന്‍റി -ഏജിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കുന്നതാണ് ഉത്തമം.
മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിയ്ക്കുന്ന ഒരു വീട്ടു വൈദ്യം പരീക്ഷിക്കാം. ഈ ഫെസ് പാക്ക് ഉണ്ടാക്കാന്‍ നമ്മുടെ വീട്ടില്‍ ലഭ്യമായ ചില സാധനങ്ങള്‍ മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
- ഒരു ടീസ്പൂൺ കടലമാവ്
- ഒരു ടീസ്പൂൺ തേൻ
- ഒരു ടീസ്പൂൺ കടുകെണ്ണ
- ഒരു ടീസ്പൂൺ റോസ് വാട്ടർ
മുകളില്‍ പറഞ്ഞ ചേരുവകള്‍ ഒരു പാത്രത്തിൽ എടുത്ത് നന്നായി മിക്ല്സ് ചെയ്ത് പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റ് ചർമ്മത്തിൽ പുരട്ടുകയാണെങ്കിൽ ക്രമേണ ചുളിവുകൾ അപ്രത്യക്ഷമാകാൻ തുടങ്ങും.
ഈ പേസ്റ്റ് മുഖത്ത് എങ്ങനെ പുരട്ടാം, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
പേസ്റ്റ് പുരട്ടുന്നതിന് മുന്‍പായി മുഖം നന്നായി കഴുകണം.
പേസ്റ്റ് പതുക്കെ മുഖത്ത് പുരട്ടി ഏകദേശം 15 മിനിറ്റ് ഉണങ്ങാൻ വിടുക.
നിങ്ങൾക്ക് ചർമ്മത്തിൽ ഏതെങ്കിലും പ്രത്യേകത തോന്നുന്ന സാഹചര്യത്തില്‍ ഉടൻ തന്നെ മുഖം കഴുകുക, അല്ലാത്തപക്ഷം പേസ്റ്റ് മുഖത്ത് ഉണങ്ങുന്നതുവരെ കാത്തിരിയ്ക്കുക.
പേസ്റ്റ് പൂർണ്ണമായും ഉണങ്ങുമ്പോൾ, റോസ് വാട്ടർ, പാൽ അല്ലെങ്കിൽ ശുദ്ധമായ വെള്ളം ഉപയോഗിച്ച് മുഖം നനയ്ക്കുക.
നേരിയ കൈകൾ കൊണ്ട് വൃത്താകൃതിയിൽ മസാജ് ചെയ്ത് ഈ പേസ്റ്റ് നീക്കം ചെയ്യാന്‍ ശ്രമിക്കുക.
ശേഷം ശുദ്ധമായ വെള്ളത്തിൽ മുഖം നന്നായി കഴുകുക, നിങ്ങൾക്ക് വ്യത്യാസം അനുഭവപ്പെടും.
മുഖം വൃത്തിയാക്കിയ് ശേഷം കറ്റാർ വാഴ ജെൽ മുഖത്ത് പുരട്ടി മസാജ് ചെയ്യുക. കറ്റാർ വാഴ ചർമ്മത്തില്‍ ജലാംശം നിലനിർത്താന്‍ സഹായിയ്ക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...