Bad cholesterol: വേഗത്തിൽ അമിതവണ്ണം കുറയ്ക്കണോ? ഈ വീട്ടുവൈദ്യങ്ങൾ ഒന്ന് പരിക്ഷിച്ച് നോക്കൂ
Tips to lower bad cholesterol: അമിതവണ്ണവും ചീത്ത കൊളസ്‌ട്രോളും കൂടുമ്പോൾ ഹൃദയാഘാതത്തിനുള്ള സാധ്യതയും കൂടുന്നു.
അമിതവണ്ണവും ചീത്ത കൊളസ്‌ട്രോൾ വർധിക്കുന്നതും ഇന്ന് സാധാരണമായി മാറിയിരിക്കുകയാണ്. മോശം ജീവിതശൈലിയാണ് ഈ രണ്ട് പ്രശ്‌നങ്ങൾക്കും കാരണം. ശരീരഭാരം കൂടുന്നതിനും ചീത്ത കൊളസ്‌ട്രോൾ കൂടുന്നതിനും പല കാരണങ്ങളുണ്ട്. എണ്ണമയമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത്, അലസമായ ജീവിതശൈലി, ആരോഗ്യകരമായ ഭക്ഷണത്തിന്റെ അഭാവം തുടങ്ങിയ കാരണങ്ങളാൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പെട്ടെന്ന് ഉണ്ടാകാൻ തുടങ്ങുന്നു.
അമിതവണ്ണവും ചീത്ത കൊളസ്‌ട്രോളും കൂടുമ്പോൾ ഹൃദയാഘാത സാധ്യതയും കൂടും. ഇത്തരമൊരു സാഹചര്യത്തിൽ ശരീരത്തിൽ നിന്ന് ചീത്ത കൊളസ്‌ട്രോൾ എങ്ങനെ കുറയ്ക്കാം എന്നാണ് പലരുടെയും ചിന്ത. അതിന് ലളിതമായ പല വഴികളുമുണ്ട്. ചുവടെ പറയുന്ന വീട്ടുവൈദ്യം പരീക്ഷിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ വേഗത്തിൽ നീക്കം ചെയ്യാൻ സാധിക്കും.
ചൂടുവെള്ളവും തേനും
ചീത്ത കൊളസ്‌ട്രോളും അമിത ഭാരവും കുറയ്ക്കാൻ ഒരു കപ്പ് ചൂടുവെള്ളത്തിൽ തേൻ കലർത്തുക. സാധാരണ ചായ പോലെ ഈ പാനീയം കുടിക്കുന്നത് മുതൽ ചീത്ത കൊളസ്‌ട്രോൾ കുറയാൻ തുടങ്ങും.
വെളുത്തുള്ളി
ദിവസവും രാവിലെ വെറും വയറ്റിൽ രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ശരീരഭാരം പെട്ടെന്ന് കുറയുകയും ചെയ്യും.
മഞ്ഞൾ വെള്ളം
നിങ്ങൾ പതിവായി മഞ്ഞൾ വെള്ളം കുടിക്കുന്നത് തുടരുകയാണെങ്കിൽ അത് രക്തത്തിൽ നിന്ന് ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കും. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ വേഗത്തിൽ നീക്കം ചെയ്യും എന്നതാണ് സവിശേഷത.
ഉലുവ
ഉലുവയിൽ പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസത്തിൽ രണ്ടു തവണ ഉലുവ കഴിച്ചാൽ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ എളുപ്പത്തിൽ കുറയ്ക്കാനാകും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വിദഗ്ധോപദേശം തേടണം. ZEE MEDIA ഇത് സ്ഥിരീകരിച്ചിട്ടില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...