തിരുവനന്തപുരം: ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ക്ഷയരോഗ മുക്തകേരളം എന്ന ലക്ഷ്യത്തിനായി കേരളം ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 2025ഓടു കൂടി കേരളത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഡ്രഗ് റസിസ്റ്റന്റ് ടിബി ചികിത്സ, ക്ഷയരോഗ ബാധയില്ലാതെ രോഗാണുബാധ മാത്രമുള്ളവര്‍ക്കുള്ള ടിബി പ്രിവന്റീവ് ചികിത്സ, സ്വകാര്യ മേഖലാ-പ്രാദേശിക സര്‍ക്കാരുകളുടെ പങ്കാളിത്തം എന്നിവയിലൂടെ സംസ്ഥാനം നടത്തിയ മുന്നേറ്റങ്ങൾ ക്ഷയരോഗ ചികിത്സാ ചരിത്രത്തില്‍ അനാവരണം ചെയ്യും.


ALSO READ: തലയോട്ടി തുറന്നുള്ള സങ്കീർണ ശസ്ത്രക്രിയകൾ ഒഴിവാക്കുന്ന അന്യൂറിസം കോയലിംഗ്; ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്


പ്രതിവര്‍ഷം 1000 ജനസംഖ്യയില്‍ ഒന്നോ അതില്‍ താഴയോ മാത്രം ക്ഷയരോഗം റിപ്പോര്‍ട്ട് ചെയ്യുകയും മറ്റ് അനുബന്ധ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്ത് ക്ഷയരോഗ മുക്ത പഞ്ചായത്ത് ഒന്നാം ഘട്ടം, സംസ്ഥാനത്ത് 59 ഗ്രാമ പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും (പെരുമ്പാവൂര്‍) വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളേയും ഇതേ രീതിയില്‍ കൊണ്ടു വരാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.