തുളസിക്ക് ആത്മീയവും ഔഷധപരവുമായ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. തുളസിക്ക് സാംസ്കാരികപരമായും ആരോ​ഗ്യപരമായും വലിയ പ്രാധാന്യമുണ്ട്. പുരാതന ആചാരങ്ങളിലെ ഒരു പുണ്യസസ്യത്തിൽ നിന്ന് ആധുനിക കാലത്തെ ആരോ​ഗ്യ ​ഗുണങ്ങളിലേക്കുള്ള തുളസിയുടെ യാത്ര അറിയേണ്ടതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിന്ദു സംസ്കാരത്തിൽ, തുളസിക്ക് വലിയ പ്രാധാന്യമുണ്ട്. തുളസിയിൽ മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ളതായി കണക്കാക്കുന്നു. ഈ പുണ്യ സസ്യം പലപ്പോഴും ക്ഷേത്രങ്ങൾക്കും വീടുകൾക്കും സമീപം നട്ടുപിടിപ്പിക്കുന്നു. ഭക്തിപൂർവ്വം ആരാധിക്കുന്നു. ആധുനിക കാലഘട്ടത്തിൽ പാചകത്തിലും ആരോ​ഗ്യകാര്യങ്ങളിലും തുളസി ഉപയോ​ഗിക്കുന്നു.


തുളസിയുടെ സുഗന്ധമുള്ള ഇലകൾ പല വിഭവങ്ങളിലും ചേർക്കുന്നു. ഇത് ഭക്ഷണത്തിന് മികച്ച രുചിയും ​ഗന്ധവും നൽകുന്നു. പ്രാചീന ഭാരതീയ ചികിത്സാ സമ്പ്രദായമായ ആയുർവേദത്തിലും തുളസിക്ക് വലിയ പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകളായി നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ഇത് ഉപയോഗിച്ചുവരുന്നു. തുളസി ഇലകൾ, വിത്തുകൾ, എണ്ണ എന്നിവ ജലദോഷം മുതൽ ദഹന പ്രശ്നങ്ങൾ വരെയുള്ള വിവിധ രോഗങ്ങൾക്ക് ഫലപ്രദമാണ്.


ആയുർവേദത്തിൽ തുളസിയുടെ പങ്ക്


രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു: രോഗപ്രതിരോധ ഗുണങ്ങൾക്ക് പേരുകേട്ടതാണ് തുളസി. ശരീരത്തെ അതിന്റെ പ്രതിരോധ സംവിധാനങ്ങൾ മികച്ചതാക്കാൻ ഇത് സഹായിക്കുന്നു. അണുബാധകൾക്കും വിവിധ രോഗങ്ങൾക്കും എതിരെ പ്രതിരോധം തീർക്കുന്നു.


ശ്വാസകോശ സംബന്ധമായ ആരോഗ്യ ഗുണങ്ങൾ: ചുമ, ജലദോഷം, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ വിവിധ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും തുളസി മികച്ചതാണ്. തുളസിയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ ശ്വസന പ്രശ്നങ്ങൾ പരിഹരിക്കുന്നു.


ദഹന ആരോഗ്യം: ദഹനവ്യവസ്ഥയ്ക്കും തുളസി ഗുണം ചെയ്യും. ദഹനസംബന്ധമായ അസ്വസ്ഥതകൾ, ഗ്യാസ്, വയറുവേദന പോലുള്ള പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം തുളസിയിലയോ തുളസിയില ചേർത്ത ചായയോ കഴിക്കുന്നത് ദഹനപ്രക്രിയയെ മികച്ചതാക്കുമെന്ന് അറിയപ്പെടുന്നു.


ആന്റിഓക്‌സിഡന്റ്: തുളസി ചെടി ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നതിനൊപ്പം ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം വികസിപ്പിക്കാനും തുളസി മികച്ചതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.