Turmeric Side effects: മഞ്ഞൾ ഒരു സുഗന്ധവ്യഞ്ജനമായി മാത്രമല്ല, ആയുര്‍വേദത്തിന്‍റെ  ഭാഗമായാണ് കാണുന്നത്.  മഞ്ഞൾ  വളരെ പുരാതന കാലം മുതല്‍  ചെറിയ ചെറിയ അസുഖങ്ങളായ ജലദോഷം, ചുമ, നിസാര പരിക്കുകള്‍ എന്നിവയ്ക്ക് പരിഹാരമായി ഉപയോഗിച്ചിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന്  മാത്രമല്ല, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.   മഞ്ഞള്‍ മിക്കവാറും ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകം ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഫലപ്രദവുമാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും മഞ്ഞള്‍പ്പൊടി നല്ലതാണ്.


എന്നാല്‍, ഏറെ ഔഷധ ഗുണങ്ങളാല്‍ സമ്പന്നമായ മഞ്ഞള്‍ ചിലരെ  പ്രതികൂലമായി ബാധിക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.  മഞ്ഞള്‍ കഴിയ്ക്കുന്നത് ആരൊക്കെ ഒഴിവാക്കണം എന്നറിയാം


1. മഞ്ഞപ്പിത്തം:  
മഞ്ഞപ്പിത്ത രോഗികൾ മഞ്ഞൾ കഴിക്കരുതെന്ന് നിങ്ങൾക്കറിയാം. ഡോക്ടർമാർ ഇത് വിലക്കുന്നു. നിങ്ങൾക്ക് ഈ രോഗം പൂർണ്ണമായും ഭേദമാകുകയും മഞ്ഞൾ കഴിക്കാൻ ഡോക്ടർ അനുമതി നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ, മാത്രം മഞ്ഞള്‍ കഴിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ആരോഗ്യം മോശമായേക്കാം.


2.  പ്രമേഹരോഗികൾ:   
പ്രമേഹരോഗികൾ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാനുള്ള കഴിവ്  മഞ്ഞളിന് ഉള്ളതിനാല്‍  പ്രമേഹത്തിനുള്ള മരുന്നും മഞ്ഞളും ഒരുമിച്ച് ഉപയോഗിക്കുന്നത് അപകടമാണ്.   ഒരേ രോഗത്തിനുള്ള രണ്ടു മരുന്നുകളും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് ഒരുമിച്ച് വളരെയധികം കുറയുകയും, അത് മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുകയും  ചെയ്യും   ഉണ്ടാക്കുകയും ചെയ്യും.


3. വൃക്കയില്‍ കല്ല്‌:
ഇ അസുഖമുള്ളവര്‍ക്ക് മഞ്ഞള്‍ കുറച്ചു ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. 


4. അലര്‍ജി:
അലര്‍ജി ഉള്ളവര്‍ക്ക് മഞ്ഞള്‍പ്പൊടി അസ്വസ്ഥത ഉണ്ടാക്കാം 


5. ബീജക്കുറവ്:
പുരുഷന്മാരില്‍ ബീജക്കുറവിന് മഞ്ഞള്‍പ്പൊടി വഴിതെളിക്കുമെന്ന്  പഠനങ്ങള്‍ പറയുന്നു. 


6.  സര്‍ജറി കഴിഞ്ഞവര്‍
രക്തം കട്ട പിടിയ്ക്കാനുള്ള കഴിവ് മഞ്ഞള്‍പ്പൊടി ഉപയോഗിക്കുമ്പോള്‍ കുറയും. അതിനാല്‍  പ്രത്യേകിച്ച് സര്‍ജറി കഴിഞ്ഞവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.