ഇന്ന് യുവാക്കളും മുതിർന്നവരുമെല്ലാം ഒരുപോലെ നേരിടുന്ന പ്രശ്നമാണ് യൂറിക് ആസിഡ്. കൃത്യ സമയത്ത് നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ നടക്കാൻ പോലും ബുദ്ധിമുട്ടാകുന്ന തരത്തിൽ അവസ്ഥ വഷളാകും. യൂറിക് ആസിഡ് വർധിച്ച് കാര്യങ്ങൾ കൈവിട്ട് പോകുന്നതിന് മുമ്പ് ദൈനംദിന ഭക്ഷണക്രമത്തിലും ജീവിതരീതിയിലും മാറ്റം വരുത്തേണ്ടത് വളരെ പ്രധാനമാണ്. ഇതിന് പുറമെ ചില വീട്ടുവൈദ്യങ്ങൾ ചെയ്യുന്നതിലൂടെയും യൂറിക് ആസിഡ് നിയന്ത്രിക്കാൻ സാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാലുകളിലും സന്ധികളിലും വേദന അനുഭവപ്പെട്ട് തുടങ്ങുന്നതാണ് യൂറിക് ആസിഡിന്റെ പ്രധാന ലക്ഷണം. യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ നാല് പ്രതിവിധികളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.  


ALSO READ: ലിച്ചി ജ്യൂസ് ആരോഗ്യത്തിന് ഗുണം ചെയ്യുമോ? ഇക്കാര്യങ്ങൾ അറിയാം


1. ആവശ്യത്തിന് വെള്ളം കുടിക്കുക 


ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് പല ​ഗുണങ്ങളും നൽകുമെന്ന കാര്യം എല്ലാവർക്കും അറിയാം. ശരീരത്തിൽ യൂറിക് ആസിഡ് കൂടുതലാണെങ്കിൽ വെള്ളം കുടിക്കുന്നത് വർദ്ധിപ്പിക്കണം. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ ഇത് വൃക്കകളെ സഹായിക്കും. യൂറിക് ആസിഡിൻ്റെ പ്രശ്‌നമുണ്ടെങ്കിൽ ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളം വരെ കുടിക്കേണ്ടത് പ്രധാനമാണ്. 


2. അയമോദക വെള്ളം 


ഭക്ഷണത്തിൻ്റെ രുചി കൂട്ടുകയും ആരോഗ്യപരമായ ഗുണങ്ങൾ നൽകുകയും ചെയ്യുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. വിവിധ ആരോ​ഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ അയമോദകം ഉപയോഗിക്കാറുണ്ട്. അതുപോലെ യൂറിക് ആസിഡ് നിയന്ത്രിക്കാനും അയമോദകം ഫലപ്രദമാണ്. പതിവായി അയമോദക വെള്ളം കുടിക്കുന്നത് യൂറിക് ആസിഡിനെ നിയന്ത്രണത്തിലാക്കാൻ സഹായിക്കും. 


3. ഒലിവ് ഓയിൽ 


പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും പരിഹാരം ഒലിവ് ഓയിലിൽ ഉണ്ട്. ഈ എണ്ണ ഹൃദയത്തിനും ഏറെ നല്ലതാണ്. യൂറിക് ആസിഡ് കൂടുതലാണെങ്കിൽ ഒലിവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇത് സ്വാഭാവികമായും യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും. 


4. മതിയായ ഉറക്കം 


നല്ല ആരോഗ്യത്തിന് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ യൂറിക് ആസിഡും വർദ്ധിക്കുമെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ഇതുകൂടാതെ ഉറക്കക്കുറവ് മറ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിനാൽ പതിവായി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്