മഴക്കാലത്തും മഞ്ഞുകാലത്തുമെല്ലാം പലരെയും ജലദോഷവും വൈറൽ പനിയുമെല്ലാം പിടികൂടാറുണ്ട്. ഡെങ്കിപ്പനിയും മലേറിയയുമെല്ലാം ഇക്കാലയളവിൽ കണ്ടുവരാറുണ്ട്. ഇത്തരം പനി ബാധിച്ചവർക്ക് ശരീരത്തിന് വലിയ രീതിയിൽ തളർച്ച അനുഭവപ്പെടും. വൈറൽ പനി ബാധിച്ചാൽ നിങ്ങൾ ഏഴ് മുതൽ എട്ട് ദിവസം വരെ വിശ്രമിക്കണം. അല്ലെങ്കിൽ, പനി കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. കൂടാതെ, ആരോ​ഗ്യവിദ​ഗ്ധർ നിർദ്ദേശിക്കുന്ന മരുന്നുകൾ കഴിക്കണം. പനി പെട്ടെന്ന് കുറയ്ക്കാൻ പലതരം ടിപ്പുകൾ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വൈറൽ പനിയുള്ളവർ നിർബന്ധമായും ചൂടുവെള്ളത്തിൽ കുളിക്കണം. ചൂടുവെള്ളത്തിൽ കുളിക്കുന്നത് മൂലം ശരീരോഷ്മാവ് അൽപ്പം കൂടിയാലും ക്രമേണ കുറയാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കൂടാതെ, സോക്‌സ് വെള്ളത്തിൽ മുക്കി കാലിൽ ധരിച്ചാൽ കാലിലെ ചൂട് കുറയാനും സാധ്യതയുണ്ട്. കൂടാതെ ഈ സമയത്ത് ബെഡ് റെസ്റ്റ് എടുക്കണം. ഇങ്ങനെ വിശ്രമിക്കുന്നതിലൂടെ പനി എളുപ്പത്തിൽ കുറയും. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ പനി വന്നാൽ ഈ ടിപ്പുകൾ പാലിച്ചാൽ അത് എളുപ്പം കുറയ്ക്കാൻ സാധിക്കും. പ്രതിരോധശേഷിയും വർദ്ധിക്കും. 


ALSO READ: പ്രോട്ടീൻ അളവ് വർധിപ്പിക്കാൻ ടോഫു സഹായിക്കും... പനീറും ടോഫുവും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം


പനിയുടെ തീവ്രത കൂടുതലാണെങ്കിൽ ചെറിയ തൂവാലകൾ എടുത്ത് തണുത്ത വെള്ളത്തിൽ മുക്കി നെറ്റിയിൽ വെയ്ക്കുക. മാത്രമല്ല, ഈ തൂവാലകൾ കഴുത്തിലും കാലിലും വെച്ചാൽ പനി എളുപ്പത്തിൽ കുറയും. ഇടയ്ക്കിടെ പനി വരുന്നുണ്ടെങ്കിൽ അധികം ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. വൈറൽ പനി ബാധിച്ചവർ ആരോഗ്യകരമായ ഭക്ഷണങ്ങൾ മാത്രം കഴിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. 


കടുത്ത പനിയുള്ളവർ ചോറ് കഴിക്കാതിരിക്കുന്നത് വളരെ നല്ലതാണ്. പകരം വിറ്റാമിൻ സി കൂടുതലുള്ള പഴങ്ങൾ കഴിക്കുന്നത് വളരെയധികം ​ഗുണം ചെയ്യും. പനിയുള്ളവർ ദിവസവും ഓറഞ്ച്, മുന്തിരി, കിവി തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി എളുപ്പത്തിൽ വർധിപ്പിക്കും. പനി കുറഞ്ഞതിന് ശേഷം വെജിറ്റബിൾ, ചിക്കൻ സൂപ്പ് കുടിക്കുന്നത് നല്ലതാണ്. ഇത് കുടിച്ചാൽ പനി വീണ്ടും കുറയുകയും അണുബാധയിൽ നിന്ന് രക്ഷനേടാനും സാധിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.