ശൈത്യകാലത്ത് സീസണൽ ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം വർധിക്കും. റിപ്പോർട്ടുകൾ പ്രകാരം, ശ്വാസകോശ സംബന്ധമായ അണുബാധ, വൈറൽ അണുബാധ, ജലദോഷം എന്നിവയുടെ കേസുകളിൽ 50 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ മാത്രമാണ് ഈ പെട്ടെന്നുള്ള വർധനവ് രേഖപ്പെടുത്തിയത്. രോ​ഗബാധിതരായി നിരവധി ആളുകളാണ് ആശുപത്രികളിലേക്കെത്തുന്നത്. രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും മുതിർന്ന പൗരന്മാരാണ്. എന്നാൽ, അവരിൽ ഭൂരിഭാഗവും നാല് ദിവസത്തിനുള്ളിൽ രോ​ഗമുക്തി നേടുന്നതായും ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രായമായവരെ മാറ്റിനിർത്തിയാൽ, വിവിധ പ്രായത്തിലുള്ള ആളുകൾക്കും ജലദോഷത്തിന്റെയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുടെയും ലക്ഷണങ്ങൾ വർധിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുറത്ത് ജോലി ചെയ്യുന്നവർക്കും, അടച്ചിട്ട സ്ഥലങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർക്കും മറ്റുള്ളവരെ അപേക്ഷിച്ച് വേഗത്തിൽ രോഗം പിടിപെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, പ്രായമായവർക്കും മറ്റ് രോഗാവസ്ഥയുള്ളവർക്കും ഈ അണുബാധകളിൽ നിന്ന് മുക്തരാകാൻ കൂടുതൽ സമയം വേണ്ടിവരും എന്നതാണ്. അവരുടെ ലക്ഷണങ്ങൾ പരിഹരിക്കപ്പെടാൻ കൂടുതൽ സമയമെടുത്തേക്കാം.


ALSO READ: Smoking: ദിവസവും 10 സി​ഗരറ്റ് വലിച്ചാൽ നിങ്ങൾക്ക് എന്താണ് സംഭവിക്കുക?


എന്തുകൊണ്ടാണ് അണുബാധ വർധിക്കുന്നത്?


ദീപാവലി ആഘോഷങ്ങൾക്ക് ശേഷം, രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ പല ന​ഗരങ്ങളിലും വായുവിന്റെ ഗുണനിലവാരം വളരെ മോശമാവുകയും അത് ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. വായുവിന്റെ മോശം ഗുണനിലവാരം, പൂപ്പൽ, പൊടി, അലർജികൾ എന്നിവയാണ് ആളുകൾ അണുബാധകളാൽ രോഗബാധിതരാകുന്നതിന്റെ ഒരു കാരണം. ഇടയ്ക്കിടെയുള്ള തുമ്മൽ, മൂക്കൊലിപ്പ്, ചുമ, പനി എന്നിവയാണ് രോ​ഗലക്ഷണങ്ങൾ. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരും പുറത്ത് ജോലി ചെയ്യുന്നവരും മോശം വായു ഗുണനിലവാരമോ അലർജിയോ മൂലമുണ്ടാകുന്ന അണുബാധകൾക്ക് വിധേയരാകാൻ സാധ്യതയുണ്ട്.


എങ്ങനെ പ്രതിരോധശേഷി വർധിപ്പിക്കാം?


പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് നിങ്ങൾക്ക് സ്വീകരിക്കാവുന്ന ചില ഘടകങ്ങൾ ഇവയാണ്:


1- തുളസി വെള്ളമോ മഞ്ഞൾ വെള്ളമോ പതിവായി കുടിക്കുക.
2- പ്രതിരോധശേഷി വർധിപ്പിക്കാൻ തേനും ചെറുചൂടുള്ള വെള്ളവും വളരെ കഴിക്കുന്നത് നല്ലതാണ്.
3- കുരുമുളക് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
4- ചൂടുവെള്ളം കുടിക്കുക.
5- വൈറ്റമിൻ സി അധികമുള്ള ഭക്ഷണങ്ങൾ കഴിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.