ഒരു ഷർട്ടിന് പരമാവധി നിങ്ങൾ എത്ര രൂപ മുടക്കും. 2000 വരെ മാക്സിമം നൽകാം എന്നായിരിക്കും ബജറ്റ്. അതിനപ്പുറത്തേക്ക് പോവാൻ ആരും അനുവദിക്കില്ലെന്ന് മാത്രമല്ല അത്ര വിലയുള്ള ഡ്രസ്സ് ഇടേണ്ട എന്ന് അങ്ങ് തീരുമാനിക്കുകയും ചെയ്യും. ഇനി ഒരു ലുങ്കിക്കൊ മുണ്ടിനോ ആണിതെങ്കിലോ? എന്തായാലും 5000 കൊടുത്ത് ലുങ്കി വാങ്ങി ഉടുക്കാൻ ആരും തയ്യാറാവില്ലെന്ന സത്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് എല്ലാവരയും ഞെട്ടിച്ചുകൊണ്ട് ഒരു പ്രമുഖ വസ്ത്ര ബ്രാൻഡ് അവതരിപ്പിച്ച ലുങ്കിയാണ് വൈറലായത്. പേരിൽ ലുങ്കി എന്നാണെങ്കിലും  സംഭവം ഒരു പാവാട തന്നെയാണ്. സ്ത്രീകൾക്കാണ് ധരിക്കാനാവുക. സ്കർട്ട് രീതിയിലുള്ള ഇവ സിപ്പ് ഉപയോഗിച്ച് അഡ്ജറ്റ് ചെയ്യുകയോ, അല്ലെങ്കിൽ ഫോൾഡ് ചെയ്ത് കെട്ടുകയോ ചെയ്യാം. സ്ലിറ്റ് ഇട്ട് സൈസിലാണ് ഇവ പുറത്തിറക്കിയത്.


ALSO READവിമാനങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി; പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി


സംഭവം പക്ഷെ വൈറലായത് അങ്ങിനയല്ല. $ 89.90 ആണ് ലുങ്കിയുടെ വില. ഇന്ത്യൻ രൂപയിൽ ഇത് 5700 രൂപയെങ്കിലും ആവും സാധനം ഫേമസ് ആവാൻ പിന്നെ മറ്റ് എന്തെങ്കിലും വേണോ? 300 രൂപ വരെയൊക്കെയാണ് സാധാരണ വിപണിയിലെ ലുങ്കി വില ഇതിൻറെ അഞ്ച് ഇരട്ടിയാണ് വില.


ബ്രൌൺ നിറത്തിലാണ് ലുങ്കി വിൽപ്പനക്ക് എത്തിയത്. മറ്റ് കളർ ഒാപ്ഷൻ ഇല്ലാത്തത് ഉപയോക്താക്കൾക്ക് തെല്ല് പ്രശ്നം ഉണ്ടാക്കി. എന്നാൽ 5000 കൊടുത്ത് അങ്ങിനെ ആരും ഇത് വാങ്ങിയതായി സൂചനയില്ല. ഇന്ത്യയിലെ ട്രെഡീഷണൽ വസ്ത്രങ്ങളിൽ ഒന്ന് കൂടിയാണ് ലുങ്കി. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലും ലുങ്കി ഉപയോഗിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.