Atlanta : വിമാനത്തിൽ വെച്ച് യുവതി തന്റെ പൂച്ചയ്ക്ക് മുലയൂട്ടിയത് കണ്ട് അന്തംവിട്ടിരിക്കുകയാണ് ഡെൽറ്റ എയർലൈൻസിലെ യാത്രക്കാർ. റിപ്പോർട്ടുകൾ അനുസരിച്ച് ഈ വര്ഷം നവംബറിലാണ് സംഭവം നടന്നത്. ഫ്‌ളൈറ്റ് അറ്റൻഡന്റ് മുലയൂട്ടുന്നത് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യറായില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂസ് വീക്ക് പുറത്ത് വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് നവംബർ 13 ന് ന്യൂയോർക്കിലെ സിറാക്കൂസിൽ നിന്ന് ജോർജിയയിലെ അറ്റ്ലാന്റയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. ഇതിനെ തുടർന്ന് ഫ്ലൈറ്റ് അറ്റൻഡന്റ് എയർക്രാഫ്റ്റ് കമ്മ്യൂണിക്കേഷൻസ് അഡ്രസിംഗ് ആൻഡ് റിപ്പോർട്ടിംഗ് സിസ്റ്റത്തിലൂടെ (ACARS) ഇതിനെ കുറിച്ചുള്ള സന്ദേശം കൈമാറുകയും ചെയ്തു.


ALSO READ: Viral Video: കടുത്ത പ്രസവവേദന, പാര്‍ലമെന്‍റ് അംഗം സൈക്കിള്‍ ചവിട്ടി ആശുപത്രിയിലേക്ക്..!! വീഡിയോ വൈറല്‍


വിമാനത്തിലെ അറ്റൻഡന്റ് ഐൻസ്ലി എലിസബത്ത് സംഭവത്തെ കുറിച്ച് ടിക്ടോകിൽ വീഡിയോ പങ്ക് വെച്ചിരുന്നു. ഐൻസ്ലി എലിസബത്ത് പറയുന്നതനുസരിച്ച് യുവതിക്ക് രോമങ്ങളില്ലാത്ത ഒരു പൂച്ചയായിരുന്നു ഉണ്ടായിരുന്നത്. പൂച്ചയെ യുവതി കുഞ്ഞിനെ പോലെ പുതപ്പിൽ പൊതിഞ്ഞാണ് കൊണ്ട് വന്നത്.


ALSO READ: Viral Video: കണ്ടാല്‍ ഭയന്നുപോകും, ഇത്രയും ഭീമന്‍ പെരുമ്പാമ്പിനെ നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല...!! വീഡിയോ വൈറല്‍


അതിന് ശേഷം യുവതി ഷർട്ട് മാറ്റി പൂച്ചയെ മുലയൂട്ടാൻ ആരംഭിക്കുകയായിരുന്നു. പലവട്ടം ആവശ്യപ്പെട്ടതിന് ശേഷവും യുവതി പൂച്ചയെ കൂട്ടിലാക്കാൻ സമ്മതിച്ചിരുന്നില്ല. ഇതേസമയം പൂച്ച കരയുകയും, രക്ഷപെടാൻ ശ്രമിക്കുകയും ആയിരുന്നുവെന്ന്  ഐൻസ്ലി എലിസബത്ത് വീഡിയോയിൽ പറഞ്ഞു.


ALSO READ: Viral News| സൂപ്പർ മാർക്കറ്റിൽ നിന്ന് വീട്ടിലേക്ക് 200 മീറ്റർ, 39ാം തവണയും അയാൾ ആംബുലൻസ് വിളിച്ചു


സംഭവത്തിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇടപ്പെട്ടുവെന്ന് ഐൻസ്ലി എലിസബത്ത് മറ്റൊരു വീഡിയോയിൽ പറഞ്ഞു. എന്നാൽ അതിന് ശേഷം യുവതിക്കും, പൂച്ചയ്ക്കും എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും വ്യക്തമാക്കി. ഡെൽറ്റ എയർലൈൻസ് പൂച്ചകളെയും പട്ടികളെയും കൊണ്ട് വരാൻ അനുവദിക്കാറുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.