സാമൂഹിക മാധ്യമങ്ങളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. ആളുകളുടെ ടെൻഷനും സ്‌ട്രെസും മാറ്റാനും വിഷമം കുറയ്ക്കാനുമൊക്കെ ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളിലെ സമസ്യകൾ കണ്ടെത്തുന്നത് ആളുകൾക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്.  ഇല്ല്യൂഡേർ എന്ന വാക്കിൽ നിന്ന് ഉത്ഭവിച്ച വാക്കാണ് ഇല്ല്യൂഷൻ. പരിഹസിക്കുക അല്ലെങ്കിൽ കബളിപ്പിക്കുക എന്നതാണ് ഇല്ല്യൂഡേർ എന്ന വാക്കിന്റെ അർത്ഥം. മനസിനെ കളിപ്പിക്കുന്ന തരം ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. എന്നാൽ ഇവ ആളുകളെ ആശയക്കുഴപ്പത്തിൽ ആക്കാറുമുണ്ട്. ആളുകൾ ഏകാഗ്രത കൂട്ടാനും സ്വയം അറിയാത്ത സ്വഭാവ സവിശേഷതകൾ മനസിലാക്കാനും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. രോഗികളുടെ സ്വഭാവങ്ങളും വ്യക്തിത്വവും മനസിലാക്കാൻ സൈക്കോളജിസ്റ്റുകളും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാമൂഹിക മാധ്യമത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണിത്. കുറച്ച് മരങ്ങളുടെ ചിത്രമാണിത്. ഈ ചിത്രത്തിൽ വിവിധ മരങ്ങളുടെ ശാഖകളും, ഇലകളും ഒക്കെ കാണാം. വളരെ മനോഹരമായ ഒരു ചിത്രമാണിത്. ഈ ചിത്രത്തിനുള്ളിൽ മൂന്ന് മൂങ്ങകൾ ഒളിച്ചിരിപ്പുണ്ട്. ഈ മൂന്ന് മൂങ്ങകളെ കണ്ടെത്താൻ നിങ്ങൾക്കുള്ള സമയം 30 സെക്കന്റുകൾ മാത്രമാണ്. നിങ്ങൾക്ക് മുപ്പത് സെക്കൻതുകളിൽ ഈ  മൂങ്ങകളെ കണ്ടെത്താൻ സാധിച്ചാൽ നിങ്ങൾ അതീവ ബുദ്ധിമാൻമാരും ഏകാഗ്രത ഉള്ളവരും ആണെന്നാണ് അർഥം. നിങ്ങൾക്ക് ഈ മൂങ്ങകളെ കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ


ALSO READ: Optical Illusion : നിങ്ങൾ ഒരു വിശാലമനസ്ക്കനാണോ? ഉത്തരം ഈ ചിത്രം പറയും


മൂങ്ങകളെ കാണാം 



  ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.