സമൂഹമാധ്യമങ്ങളിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾ പ്രചരിക്കാറുണ്ട്. നിങ്ങളുടെ ചിന്തകളെയും ബുദ്ധിശക്തിയെയും പരീക്ഷിക്കുന്നതായിരിക്കും ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളിൽ പലതും. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്ത വസ്തുക്കളെ ഒളിപ്പിച്ചുവയ്ക്കുന്നവയെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങളുടെ ചിന്താരീതികൾ എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരേ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തെ നിങ്ങൾ കാണുന്ന രീതിയിൽ ആയിരിക്കില്ല മറ്റൊരാൾ കാണുക. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശം ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി നിരവധി ഘടകങ്ങൾ നമ്മൾ ഈ ചിത്രങ്ങളെ മനസ്സിലാക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം, നിങ്ങളുടെ സ്വഭാവ സവിശേഷതകൾ ഇവയെല്ലാം നിങ്ങൾ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തെ മനസ്സിലാക്കുന്ന രീതിയിലൂടെ തിരിച്ചറിയാൻ സാധിക്കും. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ മനസ്സിലാക്കുന്ന പസിൽ വളരെ രസകരമാണ്.


ALSO READ: Optical Illussion : നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭയം എന്താണെന്ന് അറിയണോ?


വലിയൊരു മരത്തിന് സമീപം ഒളിച്ചിരിക്കുന്ന പാമ്പിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം. മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്തുന്നതാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിലെ പസിൽ. ഒരു ശതമാനം ആളുകൾക്ക് മാത്രമേ പാമ്പിനെ കാണാൻ കഴിയൂവെന്ന് പറയപ്പെടുന്ന ഈ പസിൽ വളരെക്കാലമായി നമ്മൾ കണ്ടിട്ടുള്ള പല പസിലുകളെയും അപേക്ഷിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. കാടിനുള്ളിലെ ഒരു വലിയ മരത്തിന്റെ വേരുകൾ നിലത്തു പരന്നുകിടക്കുന്നതായിട്ടാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. ഈ വേരുകളിൽ എവിടെയോ ഒരു പാമ്പ് ഒളിച്ചിരിക്കുന്നുണ്ട്. കണ്ടെത്താൻ സാധിക്കുമോയെന്ന് നിങ്ങൾ ശ്രമിച്ചു നോക്കൂ.


ഉത്തരം: നിങ്ങൾ ചിത്രത്തിന്റെ താഴെ വലത് വശത്ത് ശ്രദ്ധിച്ചാൽ, മൂലയിൽ മരത്തിന്റെ വേരുകൾക്ക് അടുത്തായി മറഞ്ഞിരിക്കുന്ന ഒരു തവിട്ടുനിറത്തിലുള്ള പാമ്പിനെ കാണാൻ സാധിക്കും. ചെറിയ പാമ്പ് ഒരു നേർത്ത ശാഖയിൽ കിടക്കുന്നു. ചിത്രത്തിന്റെ സൂം ചെയ്‌ത പതിപ്പ് ഇതാ, ഇതിൽ നിങ്ങൾക്ക് പാമ്പിനെ എളുപ്പം കാണാൻ സാധിക്കും.




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.