ദുരൂഹതകളും നിഗൂഢതകളും കണ്ടെത്താൻ ഏവർക്കും ഇഷ്ടമാണ്. ഇതിന് പിന്നിൽ അപകടങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ  അതിനോടുള്ള താല്പര്യം വർധിക്കുകയും ചെയ്യും. ഇതാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളോടുള്ള ആളുകളുടെ താത്പര്യം വർധിക്കാൻ കാരണം. നിങ്ങളുടെ വ്യക്തിത്വം, സ്വഭാവം, പ്രശ്‍നങ്ങൾ ഇവയെല്ലാം  മനസിലാക്കാൻ ഇത്തരം ചിത്രങ്ങൾ നിങ്ങളെ സഹായിക്കും. ഇത്തരം ചിത്രങ്ങൾ നിങ്ങളുടെ ബുദ്ധിക്കും കാഴ്ചശക്തിക്കും വളരെ നല്ലൊരു വ്യായാമം കൂടിയാണ്. അതേസമയം ഇത്തരം ചിത്രങ്ങൾ ആളുകളിൽ വളരെയധികം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാറുമുണ്ട്.  ആളുകൾ ടെൻഷനും വിഷമവും സ്‌ട്രെസും ഒക്കെ ഒഴിവാക്കാൻ ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ത്തരത്തിൽ ഉള്ളൊരു ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്‌ബുക്കിൽ ഏറെ ശ്രദ്ധ നേടിയിരുന്ന ഊര് ചിത്രമാണിത്. ഈ ചിത്രത്തിൽ നിറയെ പച്ചപ്പും കാടും പുഴയും ഒക്കെ കാണാം. ഈ ചിത്രത്തിൽ ഇലകൾക്കിടയിൽ ഒരു തത്ത ഒളിച്ചിരിപ്പുണ്ട്. ആകെ 10 സെക്കന്റുകൾക്ക് ഉള്ളിലാണ് ഈ തത്തയെ കണ്ടെത്തേണ്ടത്. എന്നാൽ അതിബുദ്ധിമാന്മാരായ 10 ശതമാനം പേർക്ക് പോലും ഈ തത്തയെ കണ്ടെത്താൻ കഴിയില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നിങ്ങൾക്ക് നല്ല നിരീക്ഷണപാടവം ഉണ്ടെങ്കിൽ മാത്രമേ ഈ തത്തയെ കണ്ടെത്താൻ സാധിക്കൂ. മാത്രമല്ല പത്ത് സെക്കന്റുകൾക്കുള്ളിൽ ഈ തത്തെയെ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ അതിബുദ്ധിമാനാണെന്നാണ് അർഥം.


ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന പൂച്ചയെ 5 സെക്കന്റുകളിൽ കണ്ടെത്താമോ?


തത്തയെ കാണാം 



  നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ.  ഇത്തരം ചിത്രങ്ങൾ നിങ്ങളിൽ ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ തലച്ചോറിന് തെറ്റായ സന്ദേശങ്ങൾ നൽകുന്നത് കൊണ്ട് തന്നെ ഒരു ചിത്രത്തിൽ ഉള്ള കാര്യങ്ങൾ ഇല്ലെന്നും, ഉള്ള കാര്യങ്ങൾ ഇല്ലെന്നും ഒക്കെ തോന്നാം. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.