സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ പലപ്പോഴും നമ്മളെ കുഴപ്പിക്കാറുണ്ട്. ഒരു ചിത്രത്തിൽ തന്നെ പല കാര്യങ്ങൾ ഒളിഞ്ഞിരിക്കും. ഒപ്റ്റിക്കൽ ഇല്യൂഷനെ വിഷ്വൽ ഇല്യൂഷൻ എന്നും പറയും. നമ്മുടെ വ്യക്തിത്വത്തെ കുറിച്ച് വരെ വെളിപ്പെടുത്തുന്നതാണ് ഇത്തരം ചിത്രങ്ങൾ. ചിലതിൽ ചിത്രങ്ങൾ മാത്രമല്ല, ഒളിഞ്ഞിരിക്കുന്ന ചില അർത്ഥങ്ങളുമുണ്ടാകാറുണ്ട്. നമ്മുടെ കണ്ണിനെയും തലച്ചോറിനെയും കുഴപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വൈറലാകുകയും ചർച്ചയാകാറുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഏറ്റവും പുതിയ ക്രെയ്സ് ആണ് ഈ ചിത്രങ്ങൾ. ഇതിലെ ചലഞ്ചുകൾ ഏറ്റെടുക്കുന്നത് മിക്കവർക്കും ഇഷ്ടപ്പെട്ട കാര്യമാണ്. പ്രായഭേദമന്യേ ഇത്തരം ചിത്രങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെടുന്നവയാണ്. വളരെ രസകരവും ആകർഷകവുമായ ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഈ ചിത്രങ്ങൾ ഗവേഷണ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നവയാണ്. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉപയോഗിക്കുന്നു. ഇവ നമ്മുടെ മസ്തിഷ്കത്തെയും കണ്ണിനെയും മൂർച്ച കൂട്ടുന്നതിലൂടെ നമ്മുടെ നിരീക്ഷണ കഴിവുകൾ വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓരോ ദിവസവും വ്യത്യസ്തമായ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ സമൂഹ മാധ്യമങ്ങളിൽ എത്തുന്നു. അത്തരം ഒരു ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. 


Also Read: Optical Illusion: പക്ഷികളുണ്ട്, മൃ​ഗങ്ങളുണ്ട്!!! 30 സെക്കൻഡിൽ കൃത്യമായ എണ്ണം കണ്ടെത്താമോ?


 


ഒരു കാടിന്റെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ കാട്ടിനുള്ളിലെവിടെയോ ഒരു മൂങ്ങ ഒളിച്ചിരിക്കുന്നുണ്ട്. അതിനെ 25 സെക്കൻഡിനുള്ളിൽ കണ്ടെത്താൻ കഴിയുമോ എന്നതാണ് ഇവിടെ നിങ്ങൾ നേരിടുന്ന വെല്ലുവിളി. ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മൂങ്ങയെ കണ്ടെത്താൻ രണ്ട് ശതമാനം ആളുകൾക്ക് മാത്രമേ കഴിയൂ എന്നാണ് അവകാശവാദം. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇമേജ് നിങ്ങളുടെ IQ പരിശോധിക്കുന്നതിനുള്ള രസകരമായ മാർഗമാണ്. എന്നിരുന്നാലും, ഒരു യഥാർത്ഥ ഐക്യു ടെസ്റ്റ് നടത്തുന്നത് നിങ്ങളുടെ ഐക്യു നില അറിയാനുള്ള ഒരു നല്ല മാർഗമാണ്.


ഒരു സൂചന നൽകാം. ചിത്രത്തിൽ നൽകിയിട്ടുള്ള മരങ്ങളിൽ ശ്രദ്ധിച്ച് നോക്കുക. അതിലൊരു മരത്തിലാണ് മൂങ്ങയുള്ളത്.  ഇടത് വശത്ത് നിന്ന് രണ്ടാമത്തെ മരം ഒന്ന് ശ്രദ്ധിച്ച് നോക്കിക്കേ...ഇപ്പോൾ കണ്ടില്ലേ മൂങ്ങയെ.. കാണാത്തവർക്കായി മൂങ്ങയെ അടയാളപ്പെടുത്തിക്കൊണ്ടുള്ള ചിത്രം ചുവടെ കൊടുക്കുന്നു. 



സമീപകാലത്തായി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ജനപ്രീതി ഏറുകയാണ്. നമ്മുടെ സ്വഭാവത്തെക്കുറിച്ച് പോലും വളരെ രസകരമായ ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ഈ ചിത്രങ്ങൾക്ക് കഴിയും. നമ്മുടെ മസ്തിഷ്ക്കത്തിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴായി കാണാറുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷൻ അഥവാ വിഷ്വൽ ഇല്യൂഷൻ എന്നാണ് ഇത്തരം ചിത്രങ്ങളെ പറയുന്നത്. യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.