Optical Illusion: ഈ പക്ഷിയുടെ നിറം ശരിക്കും ചുവപ്പാണോ? ഇത് മാജിക്കോ, ഒപ്റ്റിക്കൽ ഇല്യൂഷനോ?
Optical Illusion: ഈ ചിത്രത്തിലെ പക്ഷിയുടെ നിറം ചുവപ്പ് ആണെന്നത് തന്നെയല്ലേ നിങ്ങളുടെ ഉത്തരം?
ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. നിങ്ങളുടെ വ്യക്തിത്വം, സ്വഭാവം, പ്രശ്നങ്ങൾ ഇവയെല്ലാം മനസിലാക്കാൻ ഇത്തരം ചിത്രങ്ങളിലൂടെ സാധിക്കും. മനുഷ്യ മനസിനെ പഠിക്കാൻ ഗവേഷകർ ഇതത്രം ടെസ്റ്റുകൾ ഉപയോഗിക്കാറുണ്ട്. നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. ഇത്തരം ചിത്രങ്ങൾ നിങ്ങളിൽ ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ തലച്ചോറിന് തെറ്റായ സന്ദേശങ്ങൾ നൽകുന്നത് കൊണ്ട് തന്നെ ഒരു ചിത്രത്തിൽ ഉള്ള കാര്യങ്ങൾ ഇല്ലെന്നും, ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നും ഒക്കെ തോന്നാം. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമുക്ക് മിഥ്യാധാരണകൾ ഉണ്ടാകും.
മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഇവ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ ഇത്തരത്തിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമുക്ക് കാണാൻ കഴിയും. ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയാത്ത കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ ഇത്തരം ചിത്രങ്ങളില്‍ കാണാനാവും. ഉത്തരം കണ്ടെത്താന്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്.
Also Read: Optical Illusion: പക്ഷികളുണ്ട്, മൃഗങ്ങളുണ്ട്!!! 30 സെക്കൻഡിൽ കൃത്യമായ എണ്ണം കണ്ടെത്താമോ?
അത്തരത്തിൽ വളരെയികം ചിന്തിക്കേണ്ടതും നിങ്ങളുടെ ശ്രദ്ധ വളരെയധികം ആവശ്യമായതുമായ ഒരു ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഒരു പക്ഷിയുടെ ചിത്രമാണ് ഇതിൽ കൊടുത്തരിക്കുന്നത്. ആരോട് ചോദിച്ചാലും പറയും ചിത്രത്തിലുള്ള പക്ഷിയുടെ നിറം ചുവപ്പ് ആണെന്ന്. നിങ്ങളുടെയും ഉത്തരം അത് തന്നെയല്ലെ? സംശയമില്ല, ചുവപ്പ്! എന്ന് തന്നെയാകും ചിത്രം കാണുന്ന എല്ലാവരുടെയും ഉത്തരം. ചുവപ്പ് നിറത്തിന്റെ പല വേരിയന്റ് ഓരോരുത്തർക്കും തോന്നിയേക്കാമെങ്കിലും നിറം ചുവപ്പ് തന്നെയാണെന്ന് എല്ലാവരും പറയും. യൂട്യൂബിൽ നിന്ന് കണ്ടെടുത്ത ഒരു ചിത്രമാണിത്. ചുവപ്പ് നിറം തന്നെ നിങ്ങളും ഉറപ്പിച്ചല്ലോ അല്ലേ?
എങ്കിൽ ഇനി കളി തുടങ്ങാം...
ഒരു 10 സെക്കൻഡ് നേരം പക്ഷിയിലെ കണ്ണ് സൂചിപ്പിക്കുന്ന കറുത്ത ഡോട്ടിലേക്ക് നോക്കുക. മനസ്സിൽ 10 മുതൽ 1 വരെ തിരികെ എണ്ണുക. എണ്ണിക്കൊണ്ട് തന്നെ ആ കറുത്ത ഡോട്ടിലേക്ക് നോക്കണം. ഒന്ന് വരെ എണ്ണി തീർന്നെങ്കിൽ അടുത്തുള്ള ഏതെങ്കിലും പ്ലെയിനായിട്ടുള്ള മതിലിലേക്ക് വേഗം നോക്കിക്കോ...
പക്ഷിയെ ആ മതിലിൽ നിങ്ങൾ കണ്ട് കാണുമല്ലോ. പക്ഷേ അതിന്റെ നിറം ചുവപ്പ് ആയിരുന്നോ? അല്ല ചുവപ്പ് നിറത്തിലുള്ള പക്ഷിയെ ആ മതിലിൽ നിങ്ങൾ കണ്ടത് നീല നിറത്തിലാണ്. അല്ലേ? ഇതാണ് മാജിക്.
നമ്മുടെ കണ്ണുകൾ കാഴ്ചയ്ക്ക് സഹായിക്കുന്ന നമ്മുടെ സെൻസറി അവയവങ്ങൾ എന്ന നിലയിൽ നമുക്ക് ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് നമ്മുടെ തലച്ചോറിനെ അറിയിക്കാൻ അനുവദിക്കുന്നു. ചിലപ്പോൾ, നമ്മുടെ തലച്ചോറും കണ്ണും തമ്മിൽ തെറ്റായ ആശയവിനിമയം സംഭവിക്കുന്നു. ചില സമയങ്ങളിൽ, കണ്ണുകൾ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാൻ നമ്മുടെ തലച്ചോറിന് കഴിയില്ല. തലച്ചോറും കണ്ണുകളും സംസാരിക്കുന്നത് സങ്കീർണ്ണമായ ഭാഷയല്ല. സന്ദേശങ്ങൾ വ്യക്തമായി കൈമാറുന്നു; മിക്കപ്പോഴും, നമ്മുടെ കണ്ണുകൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് നമ്മുടെ മസ്തിഷ്കം കൃത്യമായി വ്യാഖ്യാനിക്കുന്നു. കണ്ണുകളും മസ്തിഷ്കവും തമ്മിലുള്ള ആശയവിനിമയത്തിന്റെ വ്യാഖ്യാനം കൂടിക്കലരുമ്പോൾ ഒരു ഒപ്റ്റിക്കൽ മിഥ്യ സംഭവിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...