Optical Illusion: നെറ്റിസൺമാരുടെ തല  പുകയ്ക്കുന്ന നിരവധി ഒപ്റ്റിക്കൽ  ഇല്യൂഷന്‍  ചിത്രങ്ങള്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  ഒരു ഹോബിയെന്ന നിലയിലാണ് ഇന്ന് പലരും  ഇന്റര്‍നെറ്റില്‍  ഇത്തരം ചിത്രങ്ങള്‍ തിരയുന്നത്... 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രവും അതിനൊപ്പം തന്നിരിയ്ക്കുന്ന ചോദ്യവും,... പിന്നെ ഉത്തരം കണ്ടെത്താനുള്ള തന്ത്രപ്പടായി...  കുട്ടിക്കാലത്ത് രണ്ടു ചിത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക  ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ തല പുകച്ചവരാണ്  അധികം പേരും. എന്നാല്‍ ഇന്ന് അതിന്‍റെ മറ്റൊരു വേര്‍ഷന്‍ ആയി ഈ ഒപ്റ്റിക്കൽ  ഇല്യൂഷനെ കാണാം.  


Also Read:  Asafoetida Benefits: കൊതിപ്പിക്കുന്ന മണം മാത്രമല്ല, ആരോഗ്യഗുണങ്ങളിലും മുന്‍പനാണ് കായം 
  

 ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ മുൻപിൽ അവതരിപ്പിച്ച ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, കണ്ടെത്തലുകള്‍,  നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്. 


Also Read:  Cinnamon Benefits: ദഹനം മെച്ചപ്പെടുത്തും, കൊളസ്ട്രോൾ കുറയ്ക്കും, അടുക്കളയില്‍ ഉണ്ട് ഒരു മാന്ത്രികന്‍..!!
 
 അത്തരത്തില്‍ ഒരു  ഒപ്റ്റിക്കൽ  ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. അമേരിക്കൻ കലാകാരനായ ജിം വാറൻ വരച്ച മനോഹരമായ ഒരു പെയിന്‍റിംഗിന്‍റെ ചിത്രമാണ്‌ ഇത്. ഒറ്റ നോട്ടത്തില്‍ ഒരു മനോഹരമായ പ്രകൃതി ദൃശ്യം എന്നേ ചിത്രം കണ്ടാല്‍ തോന്നുകയുള്ളൂ... എന്നാല്‍, ചോദ്യം കൂടി ഒന്ന് ശ്രദ്ധിച്ചോളൂ... 
 
 അതായത്,  ഈ ചിത്രത്തില്‍ കമിതാക്കളും മരങ്ങളും അരുവിയും കൂടാതെ മറ്റ് ചിലതുകൂടിയുണ്ട്....!!  അതാണ് കണ്ടെത്തേണ്ടത്‌...!! അതായത്, ഒറ്റ നോട്ടത്തില്‍  നിങ്ങളുടെ കാഴ്ചയില്‍ നിന്നും മറഞ്ഞിരിക്കുന്ന 7 ഹൃദയങ്ങളാണ്  കണ്ടെത്തേണ്ടത്‌.  ശരിയ്ക്കും ഇതൊരു വെല്ലുവിളി തന്നെയാണ്...  
 
 ഈ  ഒപ്റ്റിക്കൽ  ഇല്യൂഷന്‍ ചിത്രം വളരെ മനോഹരമാണ്.  സുന്ദരമായ ഒരു  പ്രകൃതി ദൃശ്യമാണ് ഈ ചിത്രം. ഇതില്‍ മരങ്ങള്‍, ഹംസങ്ങൾ, പൂക്കൾ, കമിതാക്കള്‍, മേഘങ്ങൾ തുടങ്ങിയവ പ്രകൃതിയുടെ സുന്ദരമായ മടിത്തട്ടില്‍ ഒരുക്കിയിരിയ്ക്കുകയാണ്.  ഒപ്പം,  ഒളിഞ്ഞിരിയ്ക്കുന്ന 7 ഹൃദയങ്ങളും ..!!! 
 
 ഈ 7 ഹൃദയങ്ങളും നിശ്ചിത സമയത്തിനുള്ളിൽ അതായത് 60 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താന്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ കഴിയൂ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 60 സെക്കൻഡിനുള്ളിൽ ഈ ബ്രെയിൻ ടീസർ പരിഹരിക്കാനുള്ള വെല്ലുവിളി നിങ്ങൾ ഏറ്റെടുക്കാന്‍ തയ്യാറാണോ?  മുകളില്‍ നല്‍കിയിരിയ്ക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം സൂക്ഷ്മമായി പരിശോധിക്കുക.



 
7 ഹൃദയങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിയ്ക്കാം...  


ഒറ്റനോട്ടത്തില്‍ തന്നെ ഹൃദയ രൂപത്തില്‍ ഹംസങ്ങളെ കണ്ടെത്താന്‍ എല്ലാവര്‍ക്കും സാധിക്കും.  ചിത്രത്തില്‍ കാണുന്ന  രണ്ട് വലിയ മരങ്ങള്‍ ഒന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ ഒരു വലിയ ഹൃദയം കാണുവാന്‍ സാധിക്കും. അരുവിയുടെ സമീപത്ത് പുല്‍ത്തകിടിയില്‍ രണ്ടു ഹൃദയങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.  രണ്ട് ഹൃദയങ്ങള്‍ ദൂരെ മേഘങ്ങള്‍ക്കിടെ മറഞ്ഞിരിപ്പുണ്ട്‌.  ഒരു ഹൃദയം അരുവിയ്ക്കടുത്തായി മറഞ്ഞിരിയ്ക്കുന്നു...!  
  
 ഇനിയും 7 ഹൃദയങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എങ്കില്‍  ചുവടെ തന്നിരിയ്ക്കുന്ന ചിത്രം കാണാം...  ഇനി നോക്കൂ എല്ലാ 7 ഹൃദയങ്ങളും കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞോ?




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.