വെറൈറ്റി അല്ലേ....! രണ്ട് കാലിൽ നടന്ന് കുരങ്ങന്റെ അഭ്യാസ പ്രകടനം; വീഡിയോ വൈറൽ
തടാകത്തിന് അടുത്തുള്ള റോഡിലൂടെ ഇരു കാലുകളിൽ കുരങ്ങൻ സ്പീഡിൽ നടക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
രണ്ട് കാലിൽ നടന്ന് അഭ്യാസങ്ങൾ കാണിക്കുന്ന കുരങ്ങന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നാച്വർ ലൈഫ് ഒകെ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തടാകത്തിന് അടുത്തുള്ള റോഡിലൂടെ ഇരു കാലുകളിൽ കുരങ്ങൻ സ്പീഡിൽ നടക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
തുടർന്ന് തടാകത്തിന്റെ കൈവരിയിലേക്ക് ചാടിക്കയറി രണ്ട് കാലിൽ ചാടിപ്പോകുന്നതും കാണാം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ 10.4 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 47,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. കുരങ്ങന്റെ നടത്തം വളരെ രസകരമായിട്ടുണ്ടെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...