Deficiency of Vitamin B12: പുലര്‍ച്ചെ ക്ഷീണം തോന്നാറുണ്ടോ? ഈ വിറ്റമിന്റെ കുറവാകാം
Vitamin B12 Deficiency: വിറ്റമിന്‍ 12 നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി നിർമ്മിക്കപ്പെടുന്നില്ല. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് അത് ലഭിക്കണം. മംസാഹാരങ്ങളില്‍ വിറ്റമിന്‍ 12 ധാരാളമായി അടങ്ങിയിട്ടുണ്ട്.
Vitamin B12 Deficiency: വിറ്റമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്. വിറ്റമിനുകളുടെ കുറവ് പലപ്പോഴും പല രോഗാവസ്ഥയിലേയ്ക്കും നമ്മെ നയിക്കും.
നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു വിറ്റമിനാണ് വിറ്റമിന്‍ ബി 12. ഇന്ന് ഡോക്ടര്‍മാര്‍ പൊതുവേ പരിശോധിയ്ക്കാന്‍ ആവശ്യപ്പെടുന്ന ഒന്നാണിത്.
Also Read:
ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്ന ഒന്നാണ് വിറ്റമിന്‍ ബി12. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, ഇവയിലെല്ലാം വിറ്റമിന്‍ ബി12 വിന് പ്രധാന പങ്കുണ്ട്. തലച്ചോറിന്‍റെ ശരിയായ പ്രവർത്തനത്തിനും വികസനത്തിനും ഡിഎൻഎയുടെ രൂപപ്പെടലിനും വിറ്റമിന്‍ ബി12 ആവശ്യമാണ്.
വിറ്റമിൻ ബി 12 ന്‍റെ കുറവ് അഭാവം പല രോഗങ്ങള്‍ക്കും കാരണമാകും. ഇത് ചിലരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കാം. വിറ്റമിൻ ബി 12 കുറവ് വെളിപ്പെടുത്തുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അമിതമായ ക്ഷീണം, തളര്‍ച്ച, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, തലവേദനയും തലകറക്കവും, വിളറിയ ത്വക്ക്, ഹൃദയമിടിപ്പ്, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, എന്നിവയെല്ലാം നമ്മുടെ ശരീരത്തില്‍ വിറ്റമിൻ ബി 12 ന്‍റെ കുറവ് ഉണ്ടെന്നു കാണിക്കുന്ന ലക്ഷണങ്ങളാണ്.
വിറ്റമിന്‍ 12 നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി നിർമ്മിക്കപ്പെടുന്നില്ല. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് അത് ലഭിക്കണം. മംസാഹാരങ്ങളില്‍ വിറ്റമിന്‍ 12 ധാരാളമായി അടങ്ങിയിട്ടുണ്ട്. ബീഫ്, പന്നിയിറച്ചി, ഹാം, കോഴി, ആട്ടിൻകുട്ടി, കക്കയിറച്ചി, ഞണ്ട്, പാലുൽപ്പന്നങ്ങൾ (പാൽ, ചീസ്, തൈര്), മുട്ട എന്നിവ വിറ്റാമിൻ ബി 12 ന്‍റെ മികച്ച ഉറവിടങ്ങളാണ്. എന്നാല്‍, സസ്യാഹാരം കഴിക്കുന്ന ആളുകളില്‍ വിറ്റമിന്‍ 12 ന്‍റെ കുറവ് സ്വാഭാവികമാണ്, ഇവര്‍ക്ക് പാൽ, മോര്, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങളെ ആശ്രയിക്കാം. സോയ, ബദാം പാൽ തുടങ്ങിയവും ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താം. ഓട്സ്, കോൺ ഫ്ലെക്സ് തുടങ്ങിയ മുഴു ധാന്യങ്ങൾ വിറ്റാമിൻ ബി 12 കൊണ്ട് സമ്പന്നമാണ്. ശരീരത്തിന്‍റെ വിറ്റാമിൻ ബി 12 ആവശ്യകത നിലനിർത്തുന്നതിന് ഈ ധാന്യങ്ങൾ നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം