വിറ്റാമിൻ ഡിയുടെ ഏറ്റവും നല്ല ഉറവിടം സൂര്യപ്രകാശമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ, ശൈത്യകാലത്ത് സൂര്യപ്രകാശം ലഭിക്കുന്നത് എളുപ്പമല്ല. ശൈത്യകാലത്ത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കാനുള്ള ഏക മാർഗം. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയ അവശ്യ ധാതുക്കൾ ആഗിരണം ചെയ്യുന്നതിനും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിറ്റാമിൻ ഡിയുടെ കുറവ് സ്ഥിരമായ സന്ധി വേദന, നടു വേദന, പേശി വേദന പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. കഠിനമായ കേസുകളിൽ, വിറ്റാമിനുകളുടെ അഭാവം ഓസ്റ്റിയോപൊറോസിസ്, റിക്കറ്റ്സ്, ആർത്രൈറ്റിസ് തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകളിലേക്ക് നയിച്ചേക്കാം. വിറ്റാമിൻ ഡി ലഭിക്കുന്നത് കഴിക്കാവുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.


പശുവിൻ പാൽ- വിറ്റാമിൻ ഡിയുടെയും കാത്സ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രധാന പോഷകങ്ങളുടെയും സ്വാഭാവിക ഉറവിടമാണ് പശുവിൻ പാൽ. നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യമായ അളവിൽ വിറ്റാമിൻ ഡി ഉൾപ്പെടുത്താൻ എല്ലാ ദിവസവും കൊഴുപ്പ് നിറഞ്ഞ പാൽ കുടിക്കുന്നത് ​ഗുണം ചെയ്യും.


ഓറഞ്ച് ജ്യൂസ്- ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, ഫോളേറ്റ്, വിറ്റാമിൻ ഡി, പൊട്ടാസ്യം തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും മൈക്രോ ന്യൂട്രിയന്റുകളും ഉൾപ്പെടുന്നു. വീട്ടിൽ തയ്യാറാക്കിയ പ്രകൃതിദത്ത ഓറഞ്ച് ജ്യൂസ് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും. ഈ ജ്യൂസ് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.


ALSO READ: രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് മഞ്ഞൾ പാൽ കുടിക്കാം; ആരോ​ഗ്യത്തിന് അത്യുത്തമം


തൈര്- തൈര് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും പല വിധത്തിലുള്ള അണുബാധകളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. തൈരിൽ വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. കൂടുതൽ ​ഗുണം ലഭിക്കുന്നതിന് തൈര് വീട്ടിൽ തന്നെ തയ്യാറാക്കുക.


കൂൺ- സൂര്യപ്രകാശത്തിലാണ് കൂൺ വളരുന്നത്. അതിനാൽ അവയിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. വീട്ടിൽ പലതരം കൂൺ വിഭവങ്ങൾ തയ്യാറാക്കി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കാൻ സഹായിക്കും.


ഫാറ്റി ഫിഷ്-  സാൽമൺ, ട്രൗട്ട്, അയല എന്നിവ വലിയ അളവിൽ വിറ്റാമിൻ ഡി നൽകുന്ന കൊഴുപ്പുള്ള മത്സ്യങ്ങളാണ്. കൊഴുപ്പുള്ള മത്സ്യങ്ങൾ കാത്സ്യം, പ്രോട്ടീൻ, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.