ശൈത്യകാലത്ത് നിങ്ങളുടെ ചർമത്തിന്റെയും മുടിയുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്. ഈ സീസണിൽ സാധാരണയായി ചർമ്മം വരണ്ടതും ഈർപ്പം ഇല്ലാത്തതുമായിരിക്കും. എണ്ണ പുരട്ടുന്നതും അനുയോജ്യമായ മോയ്സ്ചറൈസുകൾ പുരട്ടുന്നതും ചർമ്മത്തെ ഈർപ്പമുള്ളതാക്കി നിലനിർത്താൻ സഹായിക്കും. ചർമ്മത്തിന് തിളക്കം നൽകുന്നതിനുള്ള താക്കോൽ വിറ്റാമിൻ ഇയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈറ്റമിൻ ഇ അടങ്ങിയ ഭക്ഷണക്രമം നിങ്ങളുടെ ചർമ്മത്തെ തിളക്കമുള്ളതാക്കുക മാത്രമല്ല മൊത്തത്തിലുള്ള ക്ഷേമവും പ്രോത്സാഹിപ്പിക്കും. പ്രതിരോധശേഷി വർധിപ്പിക്കാനും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും നിങ്ങളുടെ ചർമ്മത്തെയും കണ്ണിനെയും ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണിത്.


കൂടാതെ, വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയുന്നു. ആരോഗ്യകരമായ ചർമ്മത്തെ നിലനിർത്താൻ സഹായിക്കുകയും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്ന വിറ്റാമിൻ ഇ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.


സൂര്യകാന്തി വിത്തുകൾ: സൂര്യകാന്തി വിത്തുകൾ വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ്. ആരോ​ഗ്യമുള്ള ചർമ്മത്തിന് സൂര്യകാന്തി വിത്തുകൾ തൈരിലോ സാലഡിലോ ചേർത്ത് കഴിക്കാവുന്നതാണ്. നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായതിനാൽ സൂര്യകാന്തി വിത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മികച്ചതാണ്.


ALSO READ: രാവിലെ വെറും വയറ്റിൽ മധുരം കഴിക്കാമോ? എന്താണ് സംഭവിക്കുക?


ചീര: നിങ്ങളുടെ ശരീരത്തിന് വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയ പോഷകങ്ങൾ നൽകുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് ചീര കഴിക്കുന്നത്. സാലഡിൽ അരക്കപ്പ് അസംസ്‌കൃത ചീര ചേർത്ത് സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് അലങ്കരിക്കാം. ആരോ​ഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മത്തിന് ഇത് വളരെയധികം ​ഗുണം ചെയ്യും.


ബ്രോക്കോളി: ഈ ഡിറ്റോക്സ് ഫുഡ് വിറ്റാമിൻ ഇ മാത്രമല്ല നിങ്ങളുടെ ശരീരത്തിന് പ്രോട്ടീനും നൽകുന്നു. നിങ്ങളുടെ സൂപ്പിൽ ബ്രോക്കോളി ചേർക്കുക, കാരണം ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തുകയും ചെയ്യുന്നു.


ബദാം: വിറ്റാമിൻ ഇയും മറ്റ് അവശ്യ എണ്ണകളും ലഭിക്കാൻ ഒരു പിടി ബദാം കഴിക്കുന്നത് ​ഗുണം ചെയ്യും. ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളതിനോടൊപ്പം നിങ്ങളുടെ ചർമ്മത്തെ തിളക്കമുള്ളതും മനോഹരവുമാക്കാൻ ബദാം സഹായിക്കുന്നു.


നിലക്കടല: നിലക്കടല വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ്. അവ, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചർമ്മത്തിൽ ജലാംശം നിലനിർത്തി സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു. അവയിലെ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.


ബെറിപ്പഴങ്ങൾ: ക്രാൻബെറി, ബ്ലാക്ക്‌ബെറി എന്നിവ വിറ്റാമിൻ ഇയുടെ മികച്ച സ്രോതസ്സുകളാണ്. സ്മൂത്തികളിലും യോ​ഗർട്ടിലും ഇത് ചേർത്ത് കഴിക്കാവുന്നതാണ്. രുചികരമായ ബെറിപ്പഴങ്ങൾ നിങ്ങളുടെ ചർമ്മം പുതുമയുള്ളതും ആരോഗ്യമുള്ളതുമാക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.