Weight Loss Diet: വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.... ശരീരഭാരം വേഗത്തിൽ കുറയ്ക്കാം
Vitamin K rich foods: എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും രക്തം കട്ടപിടിക്കുന്നതിനും വിറ്റാമിൻ കെ പ്രധാനമാണ്. വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിറ്റാമിൻ കെ സഹായിക്കുന്നു.
അവശ്യ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ കെ. എന്തുകൊണ്ടാണ് വിറ്റാമിൻ കെ പ്രധാനമായിരിക്കുന്നത്? എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും രക്തം കട്ടപിടിക്കുന്നതിനും വിറ്റാമിൻ കെ പ്രധാനമാണ്. വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിറ്റാമിൻ കെ സഹായിക്കുന്നു. കൊഴുപ്പ് ലയിപ്പിക്കുന്ന വിറ്റാമിൻ കെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു. പ്രോട്ടീനും നാരുകളും കൂടാതെ, ശരീരഭാരം കുറയ്ക്കുന്നതിനും വിറ്റാമിൻ കെ മികച്ചതാണ്.
രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രോട്ടീനുകളെ സമന്വയിപ്പിക്കുന്നതിൽ വിറ്റാമിൻ കെ വലിയ പങ്ക് വഹിക്കുന്നു. എല്ലുകളുടെ സാന്ദ്രതയും ശക്തിയും നിലനിർത്താൻ വിറ്റാമിൻ കെ അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇവ ഏതെല്ലാമാണെന്നും ഇവയുടെ മറ്റ് ഗുണങ്ങൾ എന്തെല്ലാമാണെന്നും അറിയാം.
കെയ്ൽ: വിറ്റാമിനുകളായ കെ, എ, സി എന്നിവയാൽ സമ്പന്നമാണ് കെയ്ൽ. കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള ഈ ഇലക്കറി സലാഡുകൾ, സ്മൂത്തികൾ, സൂപ്പ് എന്നിവയിൽ ചേർത്ത് കഴിക്കാം.
ALSO READ: ചെമ്പരത്തി ചായ ഫലപ്രദം; ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിങ്ങനെ
ചീര: വിറ്റാമിൻ കെ ധാരാളമായി അടങ്ങിയ മറ്റൊരു ഇലക്കറിയാണ് ചീര. ഇത് സാലഡുകളിലോ ഓംലെറ്റുകളിലോ സ്മൂത്തികളിലോ ചേർക്കാവുന്നതാണ്. ഇതിലെ ഉയർന്ന ജലാംശവും നാരുകളും ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.
ബ്രോക്കോളി: ബ്രോക്കോളി വൈറ്റമിൻ കെ സമ്പുഷ്ടമാണ്. മാത്രമല്ല, ഇവ നാരുകൾ അടങ്ങിയതും കലോറി കുറഞ്ഞതുമായ പച്ചക്കറിയാണ്. ഈ ക്രൂസിഫറസ് പച്ചക്കറി ആവിയിൽ വേവിച്ച് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. അവശ്യ പോഷകങ്ങൾ ലഭിക്കുന്നതിനാൽ ഇത് വിശപ്പ് കുറയ്ക്കുന്നു. ഇത് ശരീരഭരം കുറയ്ക്കാൻ സഹായിക്കും.
ബ്രസ്സൽസ് സ്പ്രൗട്ട്സ്: വിറ്റാമിൻ കെയുടെ മികച്ച ഉറവിടമാണ് ബ്രസ്സൽസ് സ്പ്രൗട്ട്സ്. അവയിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മികച്ചതാണ്. ഇവ ഒലിവ് ഓയിലിൽ പാകം ചെയ്യുന്നതാണ് കൂടുതൽ ഫലം ചെയ്യുക.
ഗ്രീൻ ലെറ്റ്യൂസ്: റോമൈൻ, ഗ്രീൻ ലീഫ് ലെറ്റൂസ് തുടങ്ങിയ ഇനങ്ങൾ വിറ്റാമിൻ കെയുടെ നല്ല ഉറവിടങ്ങളാണ്. ഇവയിൽ കലോറി കുറവും ജലാംശം കൂടുതലും ഉള്ളതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
രക്തം കട്ടപിടിക്കുന്നത് മുതൽ എല്ലുകളുടെ ആരോഗ്യം വരെയുള്ള വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് വിറ്റാമിൻ കെ അത്യന്താപേക്ഷിതമാണ്. വിറ്റമിൻ കെ അടങ്ങിയ ഭക്ഷണങ്ങളായ കെയ്ൽ, ചീര, ബ്രൊക്കോളി, ബ്രസൽസ് സ്പ്രൗട്ട്സ്, ലെറ്റ്യൂസ് എന്നിവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.