പല്ല് തേക്കുമ്പോൾ ഓക്കാനം, ഛർദ്ദി എന്നിവ നിങ്ങൾക്ക് പലതവണ സംഭവിച്ചിട്ടുണ്ടാകാം. ഇത് നിസ്സാരമായി കാണാൻ സാധിക്കില്ല. എല്ലായ്പ്പോഴും നിങ്ങൾക്ക് ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ, നിങ്ങൾ ഉടനെ ഒരു ഡോക്ടറെ സമീപിക്കാം. ശരീരത്തിൽ പിത്തരസം വർദ്ധിക്കുന്നതും മറ്റ് ഗുരുതരമായ രോഗങ്ങളുടെയും ലക്ഷണമാകാം ഇത് . പല കാരണങ്ങളാലും ഇങ്ങനെ സംഭവിക്കാം. ചിലപ്പോൾ ഗ്യാസ്, അസിഡിറ്റി എന്നിവ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്, ചിലപ്പോൾ ദഹനക്കേടും ഇതിന് കാരണമാകാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരത്തിലെ പിത്തരസം കൂടുന്നതും കരൾ സംബന്ധമായ അസുഖങ്ങളും ഇതിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വാസ്തവത്തിൽ, ഇത് വയറ്റിലെ പ്രശ്നങ്ങളാണ്. ഭക്ഷണം ശരിയായി ദഹിക്കാതെ വരുമ്പോൾ പിത്തരസം ആമാശയത്തിൽ ഉത്പാദിപ്പിക്കാൻ തുടങ്ങുകയും ഇത് ആസിഡ് റിഫ്ലക്സിന് കാരണമാവുകയും ചെയ്യും. അതിനാലാണ് ഓക്കാനം അനുഭവപ്പെടുന്നത്. ഇത് വഴി നിരവധി ആളുകൾക്ക് ഛർദ്ദിയും അനുഭവപ്പെടുന്നു.


ബ്രഷ് ചെയ്യുമ്പോൾ ഛർദ്ദിക്കാനുള്ള കാരണം


രോഗം


ബ്രഷ് ചെയ്യുമ്പോൾ ഛർദ്ദിക്കുന്നത് വയറ്റിലെ അൾസർ, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് എന്നിവ മൂലമാകാം. ആമാശയ സംബന്ധമായ അസുഖങ്ങളാകാം കാരണം. യഥാർത്ഥത്തിൽ, ആമാശയത്തിലെ ആസിഡ് വർദ്ധിച്ചതിനാൽ, ബ്രഷ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഓക്കാനം അനുഭവപ്പെടാം.ഇത് വഴി വയറിന്റെ അവസ്ഥ വഷളായേക്കാം. 


വൃക്ക തകരാറിലായാലും


ബ്രഷ് ചെയ്യുമ്പോൾ ഓക്കാനം അനുഭവപ്പെടുന്നത് വൃക്കയുടെ പ്രശ്നങ്ങളാകാം. യഥാർത്ഥത്തിൽ, വൃക്കകൾ ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങും. വൃക്ക തകരാറിലാകാനുള്ള പ്രധാന കാരണം ശരീരത്തിലെ ക്രിയാറ്റിനിന്റെ അളവ് കൂടുന്നതാണ്. ഇത് ഓക്കാനം കൂടാതെ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമാകും. 


കൃത്യസമയത്ത് ചികിത്സ


ബ്രഷ് ചെയ്യുമ്പോഴും ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കണം. അതുവഴി കാരണം കൃത്യസമയത്ത് രോഗം കണ്ടെത്താനും തുടർ ചികിത്സ ആരംഭിക്കാനും കഴിയും. 



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.