വാൽനട്ടിന് നിരവധി ഗുണങ്ങളുണ്ട്. ചർമ്മം മുതൽ തലച്ചോറിന്റെ ആരോഗ്യം വരെ നിരവധി ​ഗുണങ്ങളാണ് വാൽനട്ടിനുള്ളത്. വാൽനട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും. പോഷകങ്ങളാൽ സമ്പുഷ്ടമാണ് വാൽനട്ട്. ഇത് ശരിയായ അളവിലും രീതിയിലും കഴിക്കുമ്പോൾ ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

വാൽനട്ട് കഴിക്കാനുള്ള ഏറ്റവും നല്ല വഴികളിൽ ഒന്ന് രാത്രി മുഴുവൻ കുതിർത്ത ശേഷം രാവിലെ കഴിക്കുന്നതാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് ഇവ കഴിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാർഗമാണ് കുതിർത്ത് കഴിക്കുക എന്നത്. വേനൽക്കാലത്ത് വാൽനട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ തണുപ്പ് നിലനിർത്താൻ സഹായിക്കും.


വേനൽക്കാലത്ത് വാൽനട്ട് കഴിക്കുന്നതിന്റെ ഗുണങ്ങൾ:


മികച്ച ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു: വാൽനട്ടിൽ മെലറ്റോണിൻ എന്ന വസ്തു അടങ്ങിയിട്ടുണ്ട്. അത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.


ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ശരീരഭാരം കുറയ്ക്കാൻ വാൽനട്ട് മികച്ചതാണ്. പോഷക സാന്ദ്രമായതിനാൽ ശരീരഭാരം ആരോ​ഗ്യകരമായി നിലനിർത്താൻ ഇത് സഹായിക്കുന്നു.


പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മികച്ചത്: വാൽനട്ടിന് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. പ്രത്യേകിച്ച് വേനൽക്കാലത്ത്, കുതിർത്ത വാൽനട്ട് കഴിക്കുന്നത് വിവിധ രോഗത്തെ അകറ്റി ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.


വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു: വാൽനട്ടിൽ പോളിഫെനോൾസ് എന്ന സംയുക്തങ്ങൾ ഉണ്ട്. ഇത് വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.


ALSO READ: Skincare tips: പുരുഷന്മാർ ഈ തെറ്റുകൾ വരുത്തരുത്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ


കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു: വാൽനട്ട് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനുള്ള മികച്ച ഭക്ഷണമാണ്. ദിവസേന ഒരു പിടി വാൽനട്ട് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് മികച്ചതാണ്.


ഊർജം നൽകുന്നു: വാൽനട്ട് നിരവധി പോഷകങ്ങളാൽ സമ്പന്നമാണ്. പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് വാൽനട്ട്. ഇവയെല്ലാം ചേർന്ന് നല്ല ഊർജ്ജ സ്രോതസ്സായി പ്രവർത്തിക്കുന്നു.


രക്ത ശുദ്ധീകരണം: ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് വാൽനട്ട്. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും സഹായിക്കുന്നു. മുഖക്കുരുവും മറ്റ് ചർമ്മ പ്രശ്നങ്ങളും തടയുന്നതിനും ഇവയെ പ്രതിരോധിക്കുന്നതിനും വാൽനട്ട് സഹായിക്കുന്നു.


ചർമ്മത്തിന്റെ മോയ്സ്ചറൈസിംഗിന് നല്ലത്: ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ വാൽനട്ട് സഹായിക്കും. വാൽനട്ട് വിറ്റാമിൻ ഇ, വിറ്റാമിൻ ബി 5 എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും ശരീരത്തെ വിവിധ രോ​ഗങ്ങളിൽ നിന്ന് പ്രതിരോധിച്ച് ആരോ​ഗ്യത്തോടെയിരിക്കാനും സഹായിക്കുന്നു.


കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട നിറത്തെ തടയുന്നു: സ്‌ക്രീനുകൾക്ക് മുന്നിൽ മണിക്കൂറുകളോളം തുടർച്ചയായി ഇരിക്കുന്നതാണ് നിലവിൽ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം. ഇവ നമ്മുടെ കണ്ണുകളെ ക്ഷീണിപ്പിക്കുക മാത്രമല്ല കണ്ണുകൾക്ക് താഴെ ഇരുണ്ട വൃത്തങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിന് ഒരു മികച്ച പരിഹാര മാർ​ഗമാണ് വാൽനട്ട്. ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാനും ചർമ്മത്തെ ആരോ​ഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്ന ഘടകങ്ങൾ വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്.


തിളങ്ങുന്ന ചർമ്മത്തിന് മികച്ചത്: വാൽനട്ടിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ജലാംശമുള്ളതായും ആരോഗ്യത്തോടെയും നിലനിർത്താൻ സഹായിക്കുന്നു. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ഇരുണ്ട പാടുകളുടെയും പിഗ്മെന്റേഷന്റെയും രൂപീകരണം കുറയ്ക്കുന്നതിനായി പ്രവർത്തിക്കുന്നു. ഇവയുടെ എല്ലാ ഗുണങ്ങളും സംയോജിപ്പിച്ച് ചർമ്മത്തെ ആരോ​ഗ്യമുള്ളതാക്കി നിലനിർത്താൻ വാൽനട്ട് സഹായിക്കുന്നു.


ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചത്: വാൽനട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യുമെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ വ്യക്തമാക്കുന്നു.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.