ആഹാരം ഉണ്ടാക്കി കഴിഞ്ഞാൽ അടുത്ത വെല്ലുവിളി കരിപിടിച്ച പാത്രങ്ങൾ കഴുകി അടുക്കള വൃത്തിയാക്കുന്നതാണ്. കരി പിടിച്ച പാത്രങ്ങളും എണ്ണമയവും അസഹ്യമായ ദുർ​ഗന്ധവും കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്. എന്നാൽ നമ്മുടെ വീട്ടിലുള്ള ചില പദാർത്ഥങ്ങൾ ഉപയോ​ഗിച്ച് ഇവയെല്ലാം എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിച്ചാലോ...


COMMERCIAL BREAK
SCROLL TO CONTINUE READING

അടുക്കള വൃത്തിയാക്കുന്നതിന് ബേക്കിം​ഗ് ഡോഡ എന്നും മുന്നിൽ തന്നെയാണ്. ബേക്കിംഗ് സോഡയും നാരങ്ങാനീരും പേസ്റ്റ് രൂപത്തിലാക്കി സ്റ്റൗടോപ്പ്, ഓവൻ  തുടങ്ങി അഴുക്കുള്ള ഇടങ്ങളിൽ പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞ് ഒരു സ്പോഞ്ച് ഉപയോഗിച്ച് സ്ക്രബ് ചെയ്യാം.


മികച്ച ക്ലീനിം​ഗ് ഏജന്റാണ് വിനാ​ഗിരി. ഇവ ഉപ്പുമായി ചേരുമ്പോൾ ഇരട്ടി ഫലം നൽകും. തുല്യ അളവിൽ വിനാഗിരിയും ഉപ്പും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി കൌണ്ടർടോപ്പുകളിലും കട്ടിംഗ് ബോർഡുകളിലും പുരട്ടാം. ശേഷം ബ്രഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യാം. 


Read Also: 'സിനിമയിൽ ഒരു ശക്തികേന്ദ്രവും ഇല്ല'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യമായി പ്രതികരിച്ച് മമ്മൂട്ടി


എണ്ണമയം നീക്കം ചെയ്യാൻ വെള്ളരിക്ക തൊലികൾ സഹായിക്കും. സ്റ്റൌ അല്ലെങ്കിൽ റഫ്രിജറേറ്റർ തുടങ്ങി എണ്ണമയമുള്ള സ്ഥലത്ത് വെള്ളരിക്ക തൊലിയുടെ ഉൾഭാ​ഗം ഉപയോ​ഗിച്ച് പുരട്ടാം. തൊലിയിലുള്ള പ്രകൃതിദത്ത എണ്ണകൾ അത്തരത്തിലുള്ള കൊഴുപ്പിനെ അലിയിക്കാൻ സഹായിക്കും.


ഇഞ്ചിക്ക് അടുക്കളയിലെ ദുർഗന്ധങ്ങളെ നിർവീര്യമാക്കാൻ കഴിയും. ഇഞ്ചി പേസ്റ്റ് ഉണ്ടാക്കി  ഫ്രിഡ്ജിൻ്റെയോ ചവറ്റുകുട്ടയുടെയോ ഉള്ളിൽ പുരട്ടാം. 


സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങൾ മിനുക്കുന്നതിന് കടുകെണ്ണ മികച്ചതാണ്. മൃദുവായ തുണിയിൽ ചെറിയ അളവിൽ കടുകെണ്ണ പുരട്ടി സ്റ്റെയിൻലെസ് സ്റ്റീൽ പ്രതലങ്ങളിൽ തടവുക. ഇത് കരി നീക്കം ചെയ്യുകയും  വീട്ടുപകരണങ്ങൾക്ക് തിളക്കം നൽകുകയും ചെയ്യുന്നു. 


ടീ ബാഗുകൾ ഉപയോ​ഗിച്ച് ദുർഗന്ധം അകറ്റാം. ഉപയോഗിച്ച കുറച്ച് ടീ ബാഗുകൾ റഫ്രിജറേറ്ററിലോ ചവറ്റുകുട്ടയിലോ വയ്ക്കുക. ചായയിലെ ടാന്നിനുകൾ സ്വാഭാവിക ഡിയോഡറൈസറായി പ്രവർത്തിച്ച് ദുർ​ഗന്ധത്തെ ആ​ഗിരണം ചെയ്യുന്നു. 


അടുക്കളയിലെ മേശ പോലുള്ള തടി പ്രതലങ്ങൾക്ക് മികച്ച പോളിഷറായി എ‌ണ്ണ ഉപയോ​ഗിക്കാം. മൃദുവായ തുണിയിൽ ചെറിയ അളവിൽ വെളിച്ചെണ്ണ പുരട്ടി തടിയുടെ പ്രതലങ്ങളിൽ തടവുക. ഇത് തടിക്ക് മോയ്സ്ചറൈസ് നൽകി തിളക്കമുള്ളതാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.