കലോറി കുറഞ്ഞ ഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ, അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, കലോറി കുറയ്ക്കുന്നത് അമിതവണ്ണം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തികളെ ശരീരഭാരം കുറയ്ക്കാ‌‌‌ൻ സഹായിച്ചേക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരക്കാർക്കിടയിൽ വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ച് പഠനം വ്യക്തമാക്കുന്നു. കലോറി കുറയ്ക്കുന്ന ഭക്ഷണ ക്രമീകരണം പിന്തുടരുന്നതിനൊപ്പം വ്യായാമവും ശീലമാക്കണം. ഇത് കൊഴുപ്പ് കുറയ്ക്കുകയും എല്ലിന്റെയും പേശികളുടെയും ബലം വർധിപ്പിക്കുകയും ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

“പൊണ്ണത്തടിയുള്ളവർക്കും ശരീരഭാരം കുറയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും, വ്യായാമം വ്യായാമം പ്രധാനമാണെന്ന് പഠനം വ്യക്തമാക്കുന്നു. അത് ശരിക്കും ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും, ”ഒട്ടാവ സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിലെ പ്രൊഫസർ ഡോ.റൂത്ത് മക്ഫെർസൺ പറഞ്ഞു. പഠനത്തിനായി, ഗവേഷണ സംഘം 5,000 രേഖകളിൽ നിന്നുള്ള ക്ലിനിക്കൽ ഡാറ്റകൾ വിശകലനം ചെയ്തു. 228 ഫയലുകൾ അവലോകനം ചെയ്തു. പൊണ്ണത്തടിയുള്ള 20 സ്ത്രീകളുടെ ഒരു വിഭാഗം 18 സെഷനുകൾ അടങ്ങിയ ഒരു സൂക്ഷ്മ മേൽനോട്ടത്തിലുള്ള വ്യായാമ പരിപാടിക്ക് വിധേയരാകാൻ നിർദേശിച്ചു, ആഴ്ചയിൽ മൂന്ന് തവണ ആറ് ആഴ്ച ട്രെഡ് മിൽ ഉൾപ്പെടെയുള്ള വ്യായാമങ്ങൾ ചെയ്തു. ഇവർക്ക് ശരീരഭാരം കുറയുന്നതായി പഠനങ്ങൾ കണ്ടെത്തി.


ALSO READ: Blood sugar level: പ്രമേഹരോ​ഗികൾ അറി‍ഞ്ഞിരിക്കണം ഇക്കാര്യങ്ങൾ; രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാം


അമിതവണ്ണമുള്ള ആളുകളുടെ എണ്ണം ആഗോളതലത്തിൽ വളരെ ഉയർന്നിരിക്കുകയാണ്. അമിതവണ്ണം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. “അധികവണ്ണമുള്ളവരും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുമായ ആളുകളെ നിരീക്ഷിക്കുകയാണെങ്കിൽ, അവർ കാര്യമായി വ്യായാമം ചെയ്യുന്നില്ലെന്ന് മനസ്സിലാകും. എന്നാൽ ഭക്ഷണ നിയന്ത്രണത്തോടൊപ്പം വ്യായാമവും ശീലിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ വളരെ സഹായിക്കും.'' ഒട്ടാവ സർവകലാശാലയിലെ എൻഡോക്രൈനോളജിസ്റ്റ് ഡോ. റോബർട്ട് ഡെന്റ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.