അനാവശ്യ കൊഴുപ്പ് കളയാൻ പ്രകൃതിദത്തവും എളുപ്പമുള്ളതുമായ മാർഗ്ഗം തേടുകയാണോ നിങ്ങൾ? നിങ്ങളുടെ പ്രഭാത ദിനചര്യയിൽ അസംസ്കൃത വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് ​ഗുണം ചെയ്യും. മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നതും ആന്റിഓക്‌സിഡന്റ് സമ്പുഷ്ടവുമായ വെളുത്തുള്ളി നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് ​ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വെളുത്തുള്ളി ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിക്കുമെന്ന് വ്യക്തമാക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കത്തുന്ന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്ന ചില സംയുക്തങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ വെളുത്തുള്ളി കഴിക്കുന്നത് ​ഗുണം ചെയ്യും. അധിക കൊഴുപ്പ് കളയാൻ നിങ്ങളുടെ പ്രഭാത ഭക്ഷണങ്ങളിൽ അസംസ്കൃത വെളുത്തുള്ളി എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം.


നാരങ്ങ-വെളുത്തുള്ളി വെള്ളം: ഉന്മേഷദായകമായ ഒരു ഗ്ലാസ് നാരങ്ങ-വെളുത്തുള്ളി വെള്ളം ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ അര നാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കുക, ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇതിലേക്ക് ചേർക്കുക. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ മികച്ചതാക്കുക മാത്രമല്ല, ദഹനത്തെ സഹായിക്കുകയും ഊർജം നൽകുകയും ചെയ്യുന്നു.


വെളുത്തുള്ളി-ഇൻഫ്യൂസ്ഡ് സ്മൂത്തികൾ: അസംസ്കൃത വെളുത്തുള്ളിയുടെ ഒരു അല്ലി ചേർത്ത് നിങ്ങളുടെ പ്രഭാത സ്മൂത്തി തയ്യാറാക്കുക. ബെറിപ്പഴങ്ങൾ, വാഴപ്പഴം, ചീര എന്നിവ പോലുള്ള പഴങ്ങളുമായി ചേർത്ത് സ്മൂത്തി തയ്യാറാക്കി കഴിക്കുന്നത് അസംസ്കൃത വെളുത്തുള്ളിയുടെ അരുചി കുറയ്ക്കാനും മെറ്റബോളിസം മികച്ചതാക്കാനും സഹായിക്കും.


ALSO READ: ശൈത്യകാലത്ത് വെള്ളരിക്ക കഴിക്കാം... ശരീരഭാരം കുറയ്ക്കുന്നത് മുതൽ നിരവധിയാണ് ​ഗുണങ്ങൾ


വെളുത്തുള്ളി അവോക്കാഡോ ടോസ്റ്റ്: നിങ്ങളുടെ പതിവ് പ്രാതൽ ടോസ്റ്റിനെ വെളുത്തുള്ളി ചേർത്ത അവോക്കാഡോ ടോസ്റ്റായി മാറ്റുക. പഴുത്ത അവോക്കാഡോ മുഴുവൻ ധാന്യ ടോസ്റ്റിലേക്ക് മാഷ് ചെയ്ത് അരിഞ്ഞ പച്ച വെളുത്തുള്ളി വിതറി കഴിക്കാം. അവോക്കാഡോയുടെ ക്രീം ഘടന വെളുത്തുള്ളിയെ പൂരകമാക്കുന്നു, ഇത് രുചികരവും തൃപ്തികരവുമായ പ്രഭാതഭക്ഷണമാണ്.


വെളുത്തുള്ളി തൈര് ഡിപ്: നിങ്ങൾ രുചികരമായ പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുകയാണെങ്കിൽ, തൈരിൽ വെളുത്തുള്ളി അരിഞ്ഞത് മിക്സ് ചെയ്ത് കഴിക്കാം. ലളിതവും എന്നാൽ സ്വാദുള്ളതുമായ ഈ വെളുത്തുള്ളി തൈര് ഡിപ് നിങ്ങളുടെ ഭക്ഷണത്തിന് ഊഷ്മളത നൽകുമെന്ന് മാത്രമല്ല, ശരീരഭാരം കുറയ്ക്കുന്നതിന് മികച്ചതുമാണ്.


ഗ്രീൻ ടീ: വെളുത്തുള്ളി അല്ലി ചതച്ചത് ചൂടുവെള്ളത്തിൽ ചേർത്ത് ചായയായി കുടിക്കാം. തേൻ, ഇഞ്ചി എന്നിവ ചേർത്ത് ഇതിന് രുചി വർധിപ്പിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.