ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഭക്ഷണക്രമത്തിലാണ്. നിങ്ങളുടെ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് ശരിയായ പ്രഭാത ദിനചര്യ എത്രത്തോളം പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റ് ഒരു ദിവസത്തെ മുഴുവൻ ഊർജ്ജത്തെ സന്തുലിതമായി നിർത്തുന്നതിന് പ്രധാനപ്പെട്ടതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രഭാതഭക്ഷണം എപ്പോഴും പോഷകങ്ങൾ നിറഞ്ഞതായിരിക്കണമെന്ന് പറുയന്നത് ഇക്കാരണത്താലാണ്. ശരീരത്തിന് ഒരു ദിവസം മുഴുവൻ പ്രവർത്തിക്കുന്നതിന് ആവശ്യമായ ഊർജത്തിൻറെ പ്രധാന ഉറവിടം പ്രഭാതഭക്ഷണമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഗുണകരമാകുന്ന പ്രഭാതഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. മികച്ച പ്രഭാതഭക്ഷണങ്ങൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുക മാത്രമല്ല, മെറ്റബോളിസം നിരക്ക് ഉയർത്താനും ദഹനം മികച്ചതാക്കാനും സഹായിക്കുന്നു. ഇതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.


ഓട്സ്: നാരുകളാൽ സമ്പുഷ്ടമായ ഓട്‌സ് ഉപയോഗിച്ച് പ്രഭാതഭക്ഷണം തയ്യാറാക്കിക്കഴിക്കുന്നത് വളരെ ആരോഗ്യപ്രദമാണ്. ഓട്സിൽ പാൽ, പഴങ്ങൾ, സ്വാഭാവിക രുചി വർധിപ്പിക്കാൻ (തേൻ, വെണ്ണ മുതലായവ) ചേർക്കാവുന്നതാണ്. രാവിലെ ഒരു ബൗൾ ഓട്‌സ് കഴിക്കുന്നത് ശരീരത്തിന് തൽക്ഷണം ഊർജ്ജം നൽകുന്നതിനായി മികച്ച അളവിൽ കാർബോഹൈഡ്രേറ്റുകൾ നൽകും. കൂടാതെ, പ്രഭാതഭക്ഷത്തിൽ നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.


ക്വിനോവ: നിങ്ങളുടെ പ്രഭാതഭക്ഷണത്തിന് മറ്റൊരു മികച്ച ഭക്ഷണമാണ് ക്വിനോവ. ധാന്യങ്ങളുടെ വിഭാഗത്തിൽ പെടുന്ന ഭക്ഷണമാണ് ക്വിനോവ. ഇത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുന്നു. അങ്ങനെ ശരീരഭാരം കുറയുന്നത് നിയന്ത്രിക്കുന്നു.


ചിയ സീഡ്സ്: ലയിക്കുന്ന നാരുകൾ അടങ്ങിയ ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. ചിയ വിത്തുകൾ വയറ്റിൽ ഒരു ജെൽ ഉണ്ടാക്കുന്നു. ഈ ജെൽ വയറുനിറഞ്ഞതായി ദീർഘനേരം തോന്നിപ്പിക്കുകയും ഇത് കലോറി ഉപഭോഗം കുറയ്ക്കാൻ ഫലപ്രദമായി സഹായിക്കുകയും ചെയ്യുന്നു.


വാൽനട്ട്സ്: നട്ട്‌സ് എപ്പോഴും ആരോഗ്യത്തിന് ഉത്തമമാണ്, പ്രത്യേകിച്ച് വാൽനട്ട്. വാൽനട്ട് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഫലപ്രദമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ കൊണ്ട് സമ്പുഷ്ടമാണ് , അവയിൽ ആൻറി-ഇൻഫ്ലമേറ്ററി പോളിഫെനോൾ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നിങ്ങ പ്രഭാതഭക്ഷണത്തിൽ വാൽനട്ട്സ് ചേർക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്.


ഓൾ-നട്ട് ബട്ടർ: നിലക്കടലയോ ബദാം വെണ്ണയോ നിങ്ങളുടെ പ്രഭാത ഭക്ഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള ബട്ടർ ചേർക്കുന്നത് വളരെ ആരോഗ്യപ്രദമാണ്. സ്മൂത്തികൾ, ബ്രെഡ് ടോസ്റ്റ് അല്ലെങ്കിൽ ഓട്‌സ് എന്നിവയിൽ ചേർത്ത് ഇവ കഴിക്കാവുന്നതാണ്.


നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ ഇവ കൂടാതെ ശരീരഭാഗം വേഗത്തിൽ കുറയ്ക്കുന്നതിന് ചില ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ചായകൾ എന്നിവയും ചേർക്കാവുന്നതാണ്. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കുന്നതിനായി പ്രഭാതഭക്ഷണത്തിനൊപ്പം കഴിക്കാവുന്ന മറ്റ് ഭക്ഷണങ്ങളും പാനീയങ്ങളും ഇവയാണ്.


1- കറുവപ്പട്ട
2- മഞ്ഞൾ
3- ഇഞ്ചി
4- കുരുമുളക്
5 -ഗ്രീൻ ടീ
6- ഗ്രീൻ കോഫി
7- വെളിച്ചെണ്ണ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.