ശരീരഭാരം കുറയ്ക്കാൻ പല മാർ​ഗങ്ങളും പരീക്ഷിക്കാറുണ്ട്. കൃത്യമായ വ്യായാമത്തിനൊപ്പം ഭക്ഷണ നിയന്ത്രണവും ഇതിന് ആവശ്യമാണ്. എന്നാൽ വ്യായാമത്തിനൊപ്പം ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കളും ഉണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി പാനീയങ്ങളും ഉണ്ട്. വ്യായാമത്തിനൊപ്പം ഈ പാനീയങ്ങൾ കൂടി കുടിക്കുന്നത് ശരീരഭാരം എളുപ്പത്തിൽ കുറയാൻ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് എരിച്ച് കളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പാനീയങ്ങൾ ഏതൊക്കെയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ജീരക വെള്ളം: ഇന്ത്യൻ വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ജീരകം. വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ജീരകം സഹായിക്കും. അര ടേബിൾസ്പൂൺ ജീരകം രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം പകുതിയായി കുറയുന്നത് വരെ തിളപ്പിക്കണം. ഈ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും.


ഗ്രീൻ ടീ: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പാനീയമാണ് ഗ്രീൻ ടീ. ഇതിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ​ഗ്രീൻ ടീയിൽ പഞ്ചസാര ചേർക്കാതെ കുടിക്കുന്നതാണ് കൂടുതൽ ​ഗുണം ചെയ്യുന്നത്.


ALSO READ: Monsoon Health: മഴ നനഞ്ഞുവന്നാൽ ഒരു ചൂടുള്ള ചായ കുടിക്കണമെന്ന് തോന്നാറുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കൂ...


അയമോദക വെള്ളം: അയമോദക വിത്തുകൾ കൊഴുപ്പ് കുറയ്ക്കുന്നതിന് വളരെ നല്ലതാണ്. അവ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നു. ദഹനം മികച്ചതാക്കുന്നതിനും ഭക്ഷണം ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. രണ്ട് ടേബിൾസ്പൂൺ വറുത്ത അയമോദക വിത്തുകൾ ഒരു കപ്പ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കുക. ഈ വെള്ളം അരിച്ചെടുത്ത് പിറ്റേന്ന് രാവിലെ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.


ധാരാളം വെള്ളം കുടിക്കുക: ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗ്ഗം ജല ഉപഭോഗം വർധിപ്പിക്കുക എന്നതാണ്. കൂടുതൽ വെള്ളം കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും. ഇത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കുന്നതിന് സഹായിക്കും. കുക്കുമ്പർ, നാരങ്ങ, പുതിനയില എന്നിവ ഉപയോഗിച്ച് ഡിറ്റോക്സ് പാനീയം ഉണ്ടാക്കിയും കുടിക്കാം. ആപ്പിളും ഇഞ്ചിയും ചേർത്ത ഡിറ്റോക്സ് പാനീയം കുടിക്കുന്നതും നല്ലതാണ്.


പെരുംജീരക വെള്ളം: മിക്കവാറും എല്ലാ ഇന്ത്യൻ വീടുകളിലും പെരുംജീരകം ഉപയോഗിക്കുന്നു. ദഹനപ്രശ്നങ്ങൾ, വയറുവേദന എന്നിവ പരിഹരിക്കാൻ പെരുംജീരകം ഉപയോ​ഗിക്കാം. ഒരു ടേബിൾസ്പൂൺ പെരുംജീരകം വെള്ളത്തിൽ ചേർത്ത് രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക. പിറ്റേദിവസം രാവിലെ ഈ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.