ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുറക്കുക എന്നതാണ്. ഇതത്ര എളുപ്പമല്ല, അതിന് ജങ്ക് ഫുഡ് ത്യജിക്കേണ്ടതുണ്ട്, ജീവിതശൈലി മാറ്റുകയും അലസത ഒഴിവാക്കുകയും വേണം.  തനിയെ ചെയ്യാമെങ്കിലും ഇതിന് ഒരു നല്ല പോഷകാഹാര വിദഗ്ധനെയോ ഡോക്ടറെയോ സമീപിക്കുന്നതാണ് നല്ലത്. പൊതുവായി ഇത്തരം കാര്യങ്ങളിൽ പിന്തുടരാവുന്ന ചില മാതൃകകളുണ്ട്. അവയെ പറ്റിയാണ് പരിശോധിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

5 ഭക്ഷണ കോമ്പിനേഷനുകൾ


ഇലക്കറികൾ


ഇലക്കറികൾ കഴിക്കേണ്ടുന്നത് വളരെ അധികം അത്യാവശ്യമാണ്. ചിരയും, സാലഡുകളും ഇതിന് നിങ്ങളെ സഹായിക്കും. അവക്കാഡോയും ഇതിൽ ബെസ്റ്റ് ഓപ്ഷനുകളിൽ ഒന്നാണ്.


ഗ്രീൻ ടീയും നാരങ്ങയും 


ഗ്രീൻ ടീ ആരോഗ്യകരമായ ഒരു പാനീയമായി അറിയപ്പെടുന്നു. കലോറിയെ എരിച്ച് കളയുന്ന കാറ്റെച്ചിൻസ് എന്ന ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.കൂടാതെ രക്തത്തിലെ പഞ്ചസാരയുടെയും രക്തസമ്മർദ്ദത്തിന്റെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പിഴിഞ്ഞെടുത്ത് നാരങ്ങ നീര്  ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നാണ് നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന് ഗുണകരമാണ്.


ഒലീവ് ഓയിൽ


ഒലീവ് ഓയിൽ ആരോഗ്യകരമായ എണ്ണ ഓപ്ഷനുകളിലൊന്നാണ് ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിച്ചേക്കാം. അത് കൊണ്ട തന്നെ ഒലീവ് ഓയിൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണവും ഹെൽത്തി ആയിരിക്കും


ബെറിക്കൊപ്പം ഓട്‌സ് 


പോഷകങ്ങളാൽ സമ്പന്നമായ ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ് ഓട്‌സ്, ശരീരഭാരം കുറയ്ക്കാനും ഓട്‌സ്സഹായിക്കും.നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനുള്ള നല്ലൊരു ഓപ്ഷനാണ് ഓട്‌സ്. 


ലയിക്കുന്ന നാരുകളും മറ്റ് പോഷകങ്ങളും ഉള്ളതിനാൽ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങളിൽ ഒന്നാണ് ബെറികൾ. ഓട്‌സിനൊപ്പം ഇത് കഴിക്കുന്നത് നന്നായിരിക്കും.


ചിയ സീഡ്സ് 


ചിയ സീഡ്സ്  പോഷക ഗുണങ്ങളാൽ നിറഞ്ഞതാണ്. ഇത് നല്ല ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്,നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ  ഇത് ബെസ്റ്റ് ഓപ്ഷനാണ്


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.