Homemade Drinks for Weight Loss: ഇന്നത്തെ ജീവിതശൈലിയും തിരക്കും കാരണം സ്ത്രീകൾക്ക് അവരുടെ ഫിറ്റ്നസിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്നത് വാസ്തവമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഇവരുടെ ഭാരം വർദ്ധിക്കുകയും അതുമൂലം ശരീരം മോശമായി കാണപ്പെടുകയും ഒപ്പം പല രോഗങ്ങൾക്കും ഇരയാകാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഈ ചില പാനീയങ്ങളെ കുറിച്ച് അറിയുന്നത് നല്ലതായിരിക്കും ഇത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും അതുവഴി നിങ്ങളുടെ ഭാരം അതിവേഗം കുറയാൻ സഹായിക്കുകയും ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Feet Tanning: കാലിലെ കരിവാളിപ്പ് മാറാൻ ഈ 5 വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കൂ, Tanning പറപറക്കും! 


 


ജീരകം വെള്ളം (cumin water)


ജീരകവെള്ളം ഉണ്ടാക്കാൻ നിങ്ങൾ ഒരു പാത്രം വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ഇട്ട് തിളപ്പിക്കുക. ഇതിനെ നിങ്ങൾ ഏകദേശം 2 മുതൽ 3 മിനിറ്റ് വരെ തിളപ്പിക്കുക. ശേഷം ഈ വെള്ളംഒന്ന് തണുത്തതു കഴിയുമ്പോൾ കുടിക്കുക. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിഷവസ്തുക്കളെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ ഇത് വളരെയധികം നല്ലതാണ്. 


കറുവപ്പട്ട വെള്ളം (cinnamon water)


കറുവപ്പട്ടയിട്ട വെള്ളം തയ്യാറാക്കാൻ നിങ്ങൾ ഒരു കഷണം കറുവപ്പട്ട ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. ശേഷം നിങ്ങൾ കുറഞ്ഞത് 3 മുതൽ 5 മിനിറ്റ് വരെ ഈ വെള്ളം തിളപ്പിക്കുക. ശേഷം നിങ്ങൾ ഈ വെള്ളം അൽപം തണുത്തതിന് ശേഷം കുടിക്കുക. എല്ലാ രാത്രിയും ഉറങ്ങുന്നതിന് മുമ്പ് ഈ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.


Also Read: Viral Video: സിംഹത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് നദിയിലേക്ക് ചാടിയ പോത്ത് ചെന്നുപെട്ടതോ..! വീഡിയോ വൈറൽ


അയമോദകം 


അയമോദക വെള്ളം തയ്യാറാക്കാൻ ഒരു ഗ്ലാസ് വെള്ളത്തിൽ അര ടീസ്പൂൺ അയമോദകം കുതിർക്കാൻ വയ്ക്കുക. അടുത്ത ദിവസം രാവിലെ ഈ വെള്ളം ചൂടാക്കുക ശേഷം അരിച്ചെടുത്ത് കുടിക്കുക. ഇത് നിങ്ങൾക്ക് ദഹനവ്യവസ്ഥ കൃത്യമാക്കുന്നതിന് സഹായിക്കും. 


ഗ്രീൻ ടീ (green tea)


ഗ്രീൻ ടീ ദിവസവും കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതോടൊപ്പം ദഹനവ്യവസ്ഥയും നല്ല രീതിയിൽ ആകും. അതുകൊണ്ടുതന്നെ ഗ്രീൻ ടീ ദിനവും സേവിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരത്തിന്റെ  മെറ്റബോളിസം മെച്ചമാക്കുന്നതിനും നല്ലതാണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.