യോ​ഗർട്ടും തൈരും ഒന്ന് തന്നെയാണ് എന്ന ചിന്ത ഇന്നും ആളുകളിലുണ്ട്. പാൽ ഉൽപ്പന്നങ്ങൾ തന്നെയാണ് ഇവയെങ്കിലും രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. ആരോഗ്യകരമായ ബാക്ടീരിയകളെ പാലിലേയ്ക്ക് ഒരു പ്രത്യേക ടെംപറേച്ചറില്‍ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് യോ​ഗർട്ട്. വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രോബയോട്ടിക് ഗുണങ്ങള്‍ തൈരിനേക്കാള്‍ കൂടുതലുള്ളത് യോഗര്‍ട്ടിലാണ്. അത് കൊണ്ട് തന്നെ തടി കുറയ്ക്കാൻ ബെസ്റ്റ് ഓപ്ഷൻ യോ​ഗർട്ട് തന്നെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗര്‍ട്ട് പൊതുവേ തടി കുറയ്ക്കാന്‍ നല്ലതാണെന്നാണ് പറയപ്പെടുന്നത്. യോ​ഗർട്ടിൽ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്‌. ഇത് എളുപ്പത്തില്‍ ദഹിയ്ക്കുന്നു. യോ​ഗർട്ടിലെ പ്രോട്ടീനുകള്‍ ഏറെ ഗുണകരമാണ്. ഈ ​ഗുണങ്ങലൊക്കെ കൊണ്ട് തന്നെ കൊഴുപ്പുള്ള തൈരിനേക്കാൾ തടി കുറയ്ക്കാൻ നല്ലത് യോ​ഗർട്ട് ആണ്. യോ​ഗർട്ടിൽ ആരോഗ്യകരമായ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ എല്ലിന്റെ ആരോഗ്യത്തിനും രക്തസമ്മർദത്തിനും ഹൃദയാരോഗ്യത്തിനും മെറ്റബോളിസം ശക്തിപ്പെടുത്തി തടി കുറയ്ക്കാനും സഹായിക്കും.


ഇതിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറവാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ക്കും യോ​ഗർട്ട് നല്ലതാണ്. യോ​ഗർട്ടിലെ കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ വിശപ്പ് കുറയ്ക്കുന്ന ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കുന്നു. അതിനാൽ യോ​ഗർട്ട് കഴിക്കുന്നത് വഴി മ്മൾ സ്വയം ഭക്ഷണം കുറയ്ക്കുകയും തടി കുറയുകയും ചെയ്യുന്നു. ഇടനേരത്തുള്ള ഭക്ഷണമായി യോ​ഗർട്ട് കഴിക്കാവുന്നതാണ്.


Also Read: Summer Diet : വേനൽ ഇങ്ങെത്തി; ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്തൂ


 


കൂടാതെ യോ​ഗർട്ടിലെ ബാക്ടീരിയകള്‍ ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്. അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കഴിക്കുന്നത് നല്ലതാണ്. തൈരിലെ നല്ല ബാക്ടീരിയകളെ നമ്മുടെ വയറ്റിലുള്ള ദഹന രസങ്ങള്‍ നശിപ്പിക്കാന്‍ സാധ്യതയേറെയാണ്. അതേസമയം യോഗര്‍ട്ടിൽ അവ ഉണ്ടാക്കുമ്പോൾ ചേര്‍ക്കുന്ന നല്ല ബാക്ടീരിയകളെ ദഹന രസങ്ങള്‍ക്ക് നശിപ്പിക്കാന്‍ സാധിക്കുന്നുമില്ല.


തടി കുറയ്ക്കാന്‍ നോക്കുന്നവർക്ക് ഗ്രീക്ക് യോഗര്‍ട്ട് ആണ് നല്ലത്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മസിലുകള്‍ക്കും ഊര്‍ജത്തിനുമെല്ലാം ​ഗ്രീക്ക് യോ​ഗർട്ട് നല്ലതാണ്.


ഒരു ടീസ്പൂണ്‍ യോഗേര്‍ട്ട് ഭക്ഷണ ശേഷം കഴിക്കുന്ന ദഹന പ്രശ്‌നങ്ങളെ തടയും. പോഷക സമ്പുഷ്ടവുമാണ് യോ​ഗർട്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും, മലബന്ധം മാറ്റാനും തുടങ്ങിയ പല അവസ്ഥകള്‍ക്കും യോഗര്‍ട്ട് നല്ലതാണ്. കുടലിലെ ക്യാന്‍സര്‍ പോലുള്ള വളര്‍ച്ചയെ നിയന്ത്രിയ്ക്കാനും യോ​ഗർട്ട് കഴിക്കുന്നത് നല്ലതാണ്. ശരീരം തടിപ്പിയ്ക്കുന്ന കൊഴുപ്പല്ല യോ​ഗർട്ടിലുള്ളത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.